ജില്ല ജൂനിയർ ത്രോബാൾ ച്യാമ്പ്യൻഷിപ്​ സമാപിച്ചു

ആലുവ: അൽഅമീൻ പബ്ലിക് സ്‌കൂളിൽ നടന്ന നാലാമത് ജില്ല ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയം ഒന്നാം സ്‌ഥാനവും പറവൂർ പവർ ക്ലബ് രണ്ടാം സ്‌ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ അമ്പലമേട് കൊച്ചി റിഫൈനറീസ് സ്കൂളിനാണ് ഒന്നാംസ്‌ഥാനം. ജില്ലയിൽ 23 ടീമുകളാണ് ടൂർണമ​െൻറിൽ പങ്കെടുത്തത്. വിജയികൾക്ക് ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാറും എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസും ട്രോഫികൾ വിതരണം ചെയ്തു. ജില്ല സ്പേർട്സ് കൗൺസിൽ അംഗം ഷാഹുൽ ഹമീദ്, ഡോ.ഡിനോ വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.