കടുങ്ങല്ലൂർ: നിർമാണം പൂർത്തിയാക്കി ഒന്നര വർഷം കഴിഞ്ഞിട്ടും പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം നടത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് വി.കെ. ഷാനവാസ് മന്ത്രി ജി.സുധാകരെൻറ മുഖംമൂടി ധരിച്ച് ഉദ്ഘാടനം നിർവഹിച്ചു. സെയ്തുകുഞ്ഞ്, ടി.ജെ ൈടറ്റസ്,ശ്രീകുമാർ മുല്ലപ്പിള്ളി, സുരേഷ് മുട്ടത്തിൽ,വി.ജി. ജയകുമാർ, കെ.എസ്. താരാനാഥ്,എ ശശികുമാർ,പഞ്ചായത്ത് അംഗങ്ങളായ ഗീത സലീംകുമാർ,നിഷ ബിജു,ജ്യോതി ഗോപകുമാർ,സബിത ഹാരീസ്,ബിന്ദു രാജീവ്,ഓമന ശിവശങ്കരൻ,എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.