ആലപ്പുഴ ലൈവ്​

അന്യംനിൽക്കുമോ പുരാവസ്തു വിപണി ചരിത്രം പഠിക്കാന്‍ സഹായിക്കുന്ന സാമഗ്രികളാണ് പുരാവസ്തുക്കൾ. സ്മാരകങ്ങൾ‍, ശാസനങ്ങൾ‍, നാണയങ്ങൾ‍ എന്നിവ ഇതിൽ ഉൾപ്പെടും. മഹാശിലായുഗത്തിന് മുമ്പുള്ള കാലത്തെ അവശിഷ്ടങ്ങൾ‍, മഹാശിലായുഗ സ്മാരകങ്ങൾ‍, ബുദ്ധ -ജൈനാവശിഷ്ടങ്ങൾ‍, ക്ഷേത്രങ്ങൾ‍, പള്ളികൾ‍, കൊട്ടാരങ്ങൾ‍, ചരിത്രപ്രധാന സ്ഥലങ്ങൾ‍, കോട്ടകൾ‍ ഇവയാണ് സ്മാരകങ്ങളുടെ കീഴില്‍വരുന്നത്. പ്രാചീനകാലത്ത് രാജവംശങ്ങൾ‍ കരിങ്കല്ലില്‍ കൊത്തിെവച്ച രേഖകളാണ് ശാസനങ്ങൾ‍. ജനതയുടെ രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, മതപരം, സാംസ്കാരികം തുടങ്ങിയ സമസ്ത മേഖലകളുടെയും പ്രാരംഭം മുതല്‍ വളര്‍ച്ച, പരിണാമ ഘട്ടങ്ങളിലൂടെയുള്ള വര്‍ത്തമാനകാലത്തിലെത്തിനില്‍ക്കുന്നത് വരെയുള്ള ചരിത്രം അതില്‍പെടും. വിൽപനയിൽ കള്ളക്കളികൾ വഞ്ചിതരാകുന്നത് വിദേശികൾ മാത്രമല്ല പുരാവസ്തുക്കൾക്ക് ഇന്ന് വിപണിയിൽ ലക്ഷങ്ങളാണ് വില. എത്ര രൂപ മുടക്കി വാങ്ങാനും ആളുണ്ട്. പ്രത്യേകിച്ച് വിദേശികൾ. എക്കാലത്തും അവർ കേരളത്തി​െൻറ പുരാവസ്തുക്കളോട് പ്രത്യേക താൽപര്യം കാട്ടാറുണ്ട്. സാധാരണക്കാര​െൻറ കീശക്ക് താങ്ങാൻ പറ്റുന്നതല്ല ഇവയൊന്നും. പുതിയ വീട് വെക്കുമ്പോൾ അലങ്കാരത്തിനായി പുരാവസ്തുക്കൾ വാങ്ങുന്ന സമ്പന്നരുണ്ട്. പുനരാവിഷ്കരിച്ച പുരാവസ്തു മാതൃകകളാണ് അവർക്ക് അഭികാമ്യം. തേക്കിലും മഹാഗണിയിലും ചെമ്പിലുമൊക്കെയാണ് ഇത് പുനരാവിഷ്കരിക്കുന്നത്. ഒറ്റനോട്ടത്തിൽ പഴമതോന്നുന്ന കരകൗശലമെല്ലാം ഈ രീതിയിലുണ്ട്. ഇതെല്ലാം വാങ്ങുേമ്പാൾ കേവലമായ പുറംഭംഗി മാത്രമല്ല, ഈടും കൂടി ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുരാവസ്തുക്കൾ വിൽപന നടത്തുന്നത് കൊച്ചി മട്ടാഞ്ചേരിയിലാണ്. രാജ്യത്തിന് പുറത്തേക്ക് വിൽപന സാധ്യമല്ലാത്തതിനാൽ കരകൗശല വസ്തുക്കൾകൂടി ഉൾപ്പെടുന്നതാണ് സംസ്ഥാനത്തെ പുരാവസ്തുക്കളുടെ വിപണി. ശാസ്ത്രീയ മാർഗം ഉപയോഗിച്ച് പലതി​െൻറയും നിർമാണഘട്ടം അല്ലെങ്കിൽ പഴക്കം നിർണയിക്കാം. പക്ഷേ, മൂല്യം നിർണയിക്കുക പ്രയാസമാണ്. ആ മൂല്യം നിർണ‍യിക്കുന്നത് നിരവധി ഘടകങ്ങൾ ചേർന്നാണ്. പുരാതന വസ്തുക്കളുടെ വിൽപനയിൽ പലവിധ കള്ളത്തരങ്ങളും വ്യാപകമാണ്. അതിൽ വഞ്ചിതരാകുന്നത് കൂടുതലും വിദേശികളാണ്. ടൂര്‍ ഓപറേറ്റര്‍മാർ, ഗൈഡുകൾ‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഇടപെടലാണ് വിദേശികളെ ചൂഷണത്തിന് ഇരയാക്കുന്നത്. കൊച്ചിയിലെ വന്‍കിട പുരാവസ്തു വില്‍പനശാലകൾ‍ െവച്ചുനീട്ടുന്ന ഓഫറുകളാണ് ഇവർക്ക് പ്രേരണ. ടൂര്‍ ഓപറേറ്റര്‍ക്ക് 15, ഗൈഡിന് 15, ഡ്രൈവര്‍ക്ക് 10 ശതമാന കണക്കിലാണ് കമീഷൻ. വിദേശ സഞ്ചാരികളെ ചരിത്ര സ്മാരകങ്ങളില്‍ നേരിട്ട് കൊണ്ടുപോവാതെ ആദ്യംതന്നെ വന്‍കിട പുരാവസ്തു വില്‍പന ശാലകളിലേക്കാണ് ഇവർ കൊണ്ടുപോവുന്നത്. വാഹനങ്ങൾ‍ പാര്‍ക്ക് ചെയ്താല്‍പോലും ബസ് 1000, മിനി ബസ് 500, കാര്‍ 300, ഓട്ടോറിക്ഷ 100 എന്ന നിരക്കില്‍ പണം ലഭിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്കും സഞ്ചാരികളെ ഇത്തരം സ്ഥാപനങ്ങളില്‍ എത്തിക്കുന്നതിനാണ് താല്‍പര്യം. ചെറുകിട സ്ഥാപനങ്ങളില്‍ 100 രൂപക്ക് ലഭിക്കുന്ന സാധനങ്ങൾ‍ പത്തും ഇരുപതും ഇരട്ടിയിലാണ് വില്‍പന നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.