ധൻബാദ് എക്സ്പ്രസിൽ 26 കിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയിൽ

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ 10 ലക്ഷം രൂപയുടെ കഞ്ചാവ് കണ്ടെത്തി. ആലപ്പുഴയിൽ എത്തിയ ധൻബാദ് എക്സ്പ്രസിലെ റിസർവേഷൻ കോച്ചായ എസ് ഒന്നിലെ സീറ്റി​െൻറ അടിയിൽനിന്നാണ് റെയിൽവേ പൊലീസ് 26 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് 7.30ഓടെയാണ് സംഭവം. ഓണക്കാലത്ത് വിപണി സജീവമാക്കാൻ മറ്റുസംസ്ഥാനങ്ങളിൽനിന്ന് ലഹരിവസ്തുക്കൾ കടത്താൻ സാധ്യത ഉണ്ടെന്ന് തിരുവനന്തപുരം റെയിൽവേ പൊലീസ് സൂപ്രണ്ട് ജാഗ്രത നിർദേശം നൽകിയിരുന്നു. രണ്ടുബാഗിലായി 11 കവറിൽ മെഷീൻ പാക്കിങ് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. പൊലീസ് ട്രെയിൻ പരിശോധിക്കുമെന്നത് ശ്രദ്ധയിൽപെട്ടപ്പോൾ കഞ്ചാവ് കടത്തിയവർ ഇവ ഉപേക്ഷിച്ച് കടന്നുകളെഞ്ഞന്ന് സംശയിക്കുന്നതായി റെയിൽവേ പൊലീസ് പറഞ്ഞു. കഞ്ചാവ് കണ്ടെടുക്കുന്ന സമയത്ത് യാത്രക്കാർ ആരും ഇല്ലാത്തതിനാൽ ആരുടെയും മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. വിശദാന്വേഷണത്തിന് സി.ഐ മുഹമ്മദി​െൻറ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ റെയിൽവേ സുരക്ഷ വിഭാഗം നിയോഗിച്ചു. ആർ.പി.എഫ് എസ്.ഐ വി. ബിജു, പവൻ കുമാർ െറഡ്ഡി, പി. ബാബുരാജ്, സി.പി.ഒമാരായ ടി.ആർ. സന്തോഷ്, പി. റജിമോൻ, പ്രദീപ്, സുനീഷ്, ജിനീഷ്, ടോബിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. CAPTION6 എ.പി.ജി 50 - ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് കണ്ടെത്തിയ കഞ്ചാവ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.