സഭ തര്‍ക്കം: നെച്ചൂര്‍ സെൻറ്​ തോമസ് പള്ളി പൂട്ടി

------------------------------------------------------------------- പിറവം: യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നെച്ചൂര്‍ സ​െൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി പൂട്ടി. മൂവാറ്റുപുഴ തഹസില്‍ദാര്‍ അമൃതവല്ലി അമ്മാള്‍ ആണ് പള്ളി താൽക്കാലികമായി പൂട്ടിയത്. വര്‍ഷങ്ങളായി ഇരു വിഭാഗവും ആരാധന നടത്തിയിരുന്നു. രാവിലെ ആറ് മുതല്‍ 9.20 വരെയാണ് യാക്കോബായ വിഭാഗവും 9.30 മുതല്‍ 12.20 വരെ ഓര്‍ത്തഡോക്സ് സഭയും ആരാധന നടത്തിയിരുന്നു. യാക്കോബായ സഭ ഭരണത്തിലുള്ള പള്ളിയില്‍ ശനിയാഴ്ച രാത്രി ഓര്‍ത്തഡോക്സ് വിഭാഗം കയറിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. പള്ളി അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് യാക്കോബായ സഭ വികാരി ഫാ.പൗലോസ് എരമംഗലത്ത് പള്ളിയുടെ പൂമുഖത്തു കുർബാന അര്‍പ്പിച്ചു. ഫാ.സബിൻ ഇലഞ്ഞിമറ്റം സഹകാർമികത്വം വഹിച്ചു. ഓര്‍ത്തഡോക്സ് വിഭാഗം ഫാ. ജോസഫ് മലയിലി​െൻറ കാര്‍മികത്വത്തില്‍ പള്ളിക്കത്തും കുർബാന അര്‍പ്പിച്ചു. ഇരു വിഭാഗത്തും വിശ്വാസികൾ തടിച്ചു കൂടിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തു മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ബിജുമോന്‍, പിറവം സി.ഐ പി.കെ. ശിവന്‍കുട്ടി, പുത്തൻകുരിശ് സി.ഐ കെ.എല്‍ യേശുദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നു. മൂേന്നാടെ സംഭവ സ്ഥലത്തെത്തിയ തഹസില്‍ദാര്‍ അമൃതവല്ലി അമ്മാള്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികളെ പുറത്തിറക്കി പള്ളി താൽക്കാലികമായി പൂട്ടുകയായിരുന്നു. സുപ്രീം കോടതിയുടെ അനുകൂല ഉത്തരവിനെ തുടര്‍ന്നാണ് പള്ളിയില്‍ പ്രവേശിച്ചതെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. നേരേത്ത 1934 ലെ ഭരണഘടന പ്രകാരം പള്ളി ഭരിക്കപ്പെടണമെന്നാവശ്യപ്പെട്ടു ഓര്‍ത്തഡോക്സ് വിഭാഗം നൽകിയ കേസ് െസക്ഷന്‍ 92 മാനദന്ധം പാലിക്കാത്തതി‍​െൻറ പേരില്‍ ഹൈകോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തു സുപ്രീം കോടതിയില്‍ നൽകിയ ഹരജിയില്‍ അടുത്തിടെ അനുകൂലമായി വിധി പറഞ്ഞിരുന്നു. കോലഞ്ചേരി പള്ളിയിലെ വിധി നെച്ചൂര്‍ പള്ളിയിലും ബാധകം ആെണന്നും സുപ്രീം കോടതി വിധിച്ചു. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ എത്തി സഭ പതാക ഉയര്‍ത്തി. ഇതേസമയം തന്നെ യാക്കോബായ വിശ്വാസികളും എത്തിയതോടെ പള്ളിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗവുമായി ജില്ല കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ തല്‍സ്ഥിതി തുടരാന്‍ ധാരണയായിരുന്നു. ഇത് മറികടന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തി‍​െൻറ നടപടിയെന്ന് യാക്കോബായ വിഭാഗം ആരോപിക്കുന്നു. കോലഞ്ചേരി പള്ളിയിലും, നെച്ചൂര്‍ പള്ളിയിലും ഓര്‍ത്തഡോക്സ് വിഭാഗം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ വ്യത്യസ്തമാണെന്നാണ് യാക്കോബായ സഭ നിലപാട്. കോലഞ്ചേരിയിലെ വിധി നെച്ചൂര്‍ പള്ളിക്ക് ബാധകമാണെന്ന വിധിയില്‍ അവ്യക്തത ഉള്ളതായും കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ ഈവാനിയോസ് പറയുന്നു. വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ജില്ല കലക്ടര്‍ ഇരു വിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.