പട്ടിമറ്റത്ത് യു.ഡി.എഫ് പ്രതിഷേധ പ്രകടനം

കിഴക്കമ്പലം: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് കോഴ വിവാദം സംബന്ധിച്ച് കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പട്ടിമറ്റം യു.ഡി.എഫ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബി. ജയകുമാർ, ബിനീഷ് പുല്യാട്ടിൽ, ബ്ലോക്ക് പ്രസിഡൻറ് മാരായ സി.ജെ. ജേക്കമ്പ്, കെ.പി. പീറ്റർ, സി.കെ. അയ്യപ്പൻ കുട്ടി, മാത്യു.വി.ഡാനിയൽ, പി.ഡി. സന്തോഷ് കുമാർ, എ.പി. കുഞ്ഞ് മുഹമ്മദ്, കെ.ജി. മന്മഥൻ, ജയിംസ് പാറേക്കാട്ടിൽ, കെ.എം. പരീത് പിള്ള, ഏലിയാസ് കാരിപ്ര, എ.വി. വർക്കി, കെ.പി. എൽദോ. കെ.എ .വർഗീസ്, വൽസലൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. കിഴക്കമ്പലം ജങ്ഷനിലെ കുഴികളടച്ചു കിഴക്കമ്പലം: ലയൺസ് ക്ലബി​െൻറയും കുന്നത്തുനാട് പൊലീസി​െൻറയും സഹകരണത്തോടെ കിഴക്കമ്പലം ജങ്ഷനിൽ റോഡുകളുടെ കുഴികളടച്ചു. പൊയ്യകുന്നം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുവർഷത്തോളമായി കിഴക്കമ്പലം മുതൽ പാടത്തിക്കരവരെയുള്ള ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ് ചെളിയും വെള്ളവും കെട്ടികിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നത് പതിവാണ്. പൊതുമരാമത്ത്വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയായില്ല. തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ കിഴക്കമ്പലം ജങ്ഷനിൽ കുഴികളടച്ചത്. ലയൺസ് ക്ലബ് പ്രസിഡൻറ് സാജു.പി.വർഗീസ്, പൊലീസും സബ് ഇൻസ്പെക്ടർ ടി. ഡിലീഷ് എന്നിവർ ഉദ്ഘാടനം ചെയ്തു. ജിസിപോൾ, സിജുഫിലിപ്പോസ്, വേണു.സി.മേനോൻ, നിസാർ ഇബ്രാഹീം, വേണുഗോപാൽ, ജോണിനോഷസ് എന്നിവർ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.