കൊച്ചി: 2.30 കോടിയുടെ നിരോധിത നോട്ടുമായി ഷാഡോ പൊലീസിെൻറ പിടിയിലായ സംഘത്തിെൻറ പ്രവർത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇവര്‍ പിടിയിലാകുന്നതിനുമുമ്പ് കോടികളുടെ ഇടപാടാണ് നടത്തിയത്. നിരോധിച്ച 1000, 500 നോട്ടുകളുടെ 15 കോടിയോളം രൂപ ഇവര്‍ മാറിയെടുത്തതായും വിവരമുണ്ട്. വിദേശ മലയാളികള്‍ അടക്കമുള്ളവരില്‍നിന്ന് ശേഖരിച്ച നോട്ടുകളാണ് മാറിയത്. ഒരുകോടിയുടെ അസാധുനോട്ട് കൈമാറുമ്പോള്‍ 20 ലക്ഷം രൂപ ഇവര്‍ ഇടപാടുകാര്‍ക്ക് നല്‍കും. ഇങ്ങനെ ലഭിച്ച നോട്ടുമായാണ് കഴിഞ്ഞദിവസം അഞ്ചംഗ സംഘത്തെ പൊലീസ് പിടിച്ചത്. മൂവാറ്റുപുഴ മണലില്‍ ജലീല്‍ (55), തൃപ്പൂണിത്തുറ വേദപുരി ഗാര്‍ഡന്‍സില്‍ റാം ടി. പ്രഭാകര്‍ (41), കോഴിക്കോട് മലാപ്പറമ്പ് പഞ്ഞിക്കല്‍ ജോണ്‍ (51), തൃശൂര്‍ മുണ്ടൂര്‍ പുത്തേക്കര സത്യന്‍ (54), ഇരിങ്ങാലക്കുട ആലങ്ങാട് ജയന്‍ (40) എന്നിവരാണ് പിടിയിലായത്. സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നോട്ട് മാറാനെന്ന വ്യാജേന എത്തിയ ഷാഡോ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.