ദിലീപിനെ രക്ഷിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം

െകാച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രക്ഷിക്കാൻ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കത്തിച്ചുകളഞ്ഞ അഭിഭാഷകർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് പ്രതികളെ രക്ഷിക്കാനാണെന്നും യുവജനതാദൾ (യു) സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ. ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളായ അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും പുറത്താക്കാൻ ബാർ കൗൺസിൽ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.