ആലുവ: എസ്.ഐ.ഒ അസ്ഹര്‍ ഏരിയ ദ്വിദിന മീഡിയ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. വിഷ്വല്‍ മീഡിയ, പ്രിൻറ് മീഡിയ, ഫോട്ടോ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന വര്‍ക്ക്ഷോപ്പ് മാധ്യമപ്രവര്‍ത്തകന്‍ പി.ടി.നാസര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ അസ്ഹര്‍ ഏരിയ പ്രസിഡൻറ് മുഷ്താഖ് ഫസല്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ജോര്‍ജ് പുളിക്കന്‍, മാധ്യമം ആലപ്പുഴ ബ്യൂറോ ചീഫ് വി.ആര്‍. രാജമോഹന്‍, ഫോട്ടോ ജേണലിസ്റ്റ് പി. മുസ്തഫ, മക്തൂബ് മീഡിയ എഡിറ്റര്‍ അസ്ലഹ് വടകര തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംവദിച്ചു. അസ്ഹറുല്‍ ഉലൂം കോളജ് പ്രിന്‍സിപ്പൽ ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്, വൈസ് പ്രിന്‍സിപ്പൽ ഷരീഫ് നദ്‌വി, എസ്.ഐ.ഒ എറണാകുളം ജില്ല പി.ആര്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. മുബാരിസ് സ്വാഗതവും ഷുമൈസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.