കൈക്കൂലിക്കേസ്: വില്ലേജ് ഫീല്‍ഡ് അസിസ്​റ്റൻറ് റിമാൻഡിൽ

മൂവാറ്റുപുഴ: കൈക്കൂലിക്കേസില്‍ പിടിയിലായ ചൂര്‍ണിക്കര വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റൻറ് ടി.ബി. അനില്‍കുമാറിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ആഗസ്റ്റ് നാലുവരെ റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്ഥലം പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആലുവ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കാതോലിക്കേറ്റ് സ​െൻററിന് സമീപത്തുനിന്നാണ് വെള്ളിയാഴ്ച വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അശോകപുരം തറയില്‍ ജിജോ ഫ്രാന്‍സിസില്‍നിന്നാണ് 6000 രൂപ കൈക്കൂലി വാങ്ങിയത്. മുത്തച്ഛ​െൻറ പേരിലുള്ള 13 സ​െൻറ് സ്ഥലം പിതാവി​െൻറ പേരിലേക്ക് മാറ്റാനാണ് ജിജോ അനില്‍കുമാറിനെ സമീപിച്ചത്. പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജിജോ വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ നല്‍കി അനില്‍കുമാറിനെ പിടികൂടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.