കൊച്ചി: സംവിധായകന്‍ വിനയനെ വിലക്കിയതിന് പിഴ അടക്കണമെന്ന കോമ്പറ്റീഷന്‍ കമീഷന്‍ വിധി ചോദ്യംചെയ്യുന്ന അപ്പീൽ നാഷനല്‍ കമ്പനി ലോ അപ്പല്ലേറ്റ് ൈട്രബ്യൂണൽ ആഗസ്റ്റ് 21ന് പരിഗണിക്കാൻ മാറ്റി. സിനിമ സംഘടനകളായ ഫെഫ്ക, അമ്മ, ഫെഫ്ക ഡയറക്ടേഴ്‌സ് യൂനിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് യൂനിയന്‍ എന്നിവരാണ് ഉത്തരവിനെതിരെ അപ്പീൽ നൽകിയത്. അപ്പീലില്‍ വിനയന് ട്രൈബ്യൂണല്‍ നോട്ടീസ് അയക്കാൻ ഉത്തരവിടുകയും ചെയ്തു. അപ്പീല്‍ തീര്‍പ്പാകുംവരെ പിഴയടക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് കേസ് പരിഗണിക്കവേ കോമ്പറ്റീഷന്‍ കമീഷന്‍ ഉറപ്പു നൽകി. തുടർന്നാണ് കേസ് ആഗസ്റ്റ് 21ലേക്ക് മാറ്റിയത്. വിനയനെ വിലക്കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് മാർച്ച് 24ന് അദ്ദേഹത്തിന് അനുകൂലമായ ഉത്തരവുണ്ടായത്. 'അമ്മ' 4,00,065 രൂപയും ഫെഫ്ക 85,594 രൂപയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂനിയൻ 3,86,354 രൂപയും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് യൂനിയൻ 56,661 രൂപയും പിഴയടക്കണമെന്നായിരുന്നു കമീഷെൻറ ഉത്തരവ്. കൂടാതെ ഓഫിസ് ഭാരവാഹികളായ ഇന്നസെൻറ് 51,478, ഇടവേള ബാബു 19,113, സിബി മലയിൽ 66,356, ബി. ഉണ്ണികൃഷ്ണൻ 32,026, കെ. മോഹനൻ 27,737 എന്നിങ്ങനെയും പിഴയൊടുക്കാൻ നിർദേശിച്ചു. ഈ വിധിക്കെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.