കൊച്ചി: കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടത്തുന്ന കലാ-സാംസ്‌കാരിക ക്യാമ്പ് 'സമന്വയ'ക്ക് ഞായറാഴ്ച തിരശ്ശീല വീഴും. രാവിലെ 10-ന് സമാപന സമ്മേളനം കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല ഉദ്‌ഘാടനം ചെയ്യും. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, ഡോ. വി.പി. ഗംഗാധരന്‍, റിയാസ് കോമു, സി.ജി.എച്ച് എര്‍ത്ത് ഗ്രൂപ് സി.ഇ.ഒ ജോസ് ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിന് ചലച്ചിത്ര പ്രദര്‍ശനം, കലാശ്രീ രാമചന്ദ്ര പുലവര്‍ അവതരിപ്പിക്കുന്ന കമ്പരാമായണം തോൽപാവക്കൂത്തും തുടര്‍ന്ന് രാജസ്ഥാനിലെ പാരമ്പര്യ കലയായ ഭോപ്പ ഭോപ്പിയോടെ സമന്വയക്ക് തിരശ്ശീല വീഴും. ശനിയാഴ്‌ച പ്രമുഖ മനഃശാസ്‌ത്രജ്ഞന്‍ ഡോ. കെ.എസ്. ഡേവിഡിെൻറ പ്രഭാഷണം നടന്നു. ആത്മവിശ്വാസമില്ലായ്‌മയാണ് ട്രാൻസ്ജെന്‍ഡറുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിൽപെട്ടവരുടെ കലാപരിപാടിയും ബെന്നെന്‍ജ് സഞ്‌ജീവ് സുവര്‍ണ അവതരിപ്പിച്ച യക്ഷഗാനം പഞ്ചവടിയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.