എടത്തല: മഴയിലും കാറ്റിലും എടത്തല മേഖലയിൽ വ്യാപക നാശനഷ്ടം. എടത്തല പാടശേഖരത്തുകൂടി പോകുന്ന 11 കെ.വി വൈദ്യുതി ലൈൻ തകർന്നു. പ്രദേശത്തെ നിരവധി വാഴകൃഷികളും നശിച്ചു. വൈദ്യുതി ലൈനിന് മുകളിലേക്ക് ആഞ്ഞിലിമരം വീണാണ് അപകടം. ഏഴോളം വൈദ്യുതി തൂണുകൾ ഒടിഞ്ഞു. എടത്തല വൈദ്യുതി ഓഫിസിൽനിന്ന് ജീവനക്കാരെത്തി തകരാർ പരിഹരിക്കുന്നതിന് നടപടികളാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.