ആലുവ: ആലുവ-മൂന്നാര്‍ റോഡിലെ കാസിനോ ജങ്ഷന്‍, ചെമ്പകശ്ശേരി മേഖലകളിൽ അനധികൃത പാര്‍ക്കിങ്ങും റോഡിെൻറ വീതിക്കുറവും അപകട ഭീഷണി ഉയർത്തുന്നു. അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതുമൂലം അപകടങ്ങൾ വർധിച്ചിട്ടുണ്ട്. ആലുവ നഗരത്തിലെ തിരക്കേറിയ റോഡായ ആലുവ-മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ബസ് റൂട്ടിലാണ് അപകടം നിത്യസംഭവമായത്. ആവശ്യത്തിന് വീതിയില്ലാത്ത ഈ ഭാഗത്ത് റോഡില്‍തന്നെ വാഹനങ്ങള്‍ നിർത്തിയിടുന്നത് പതിവ് കാഴ്ചയാണ്. കാസിനോ ജങ്ഷനിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് സമീപമാണ് അനധികൃത പാര്‍ക്കിങ്.നിത്യേന നൂറുകണക്കിനുപേരാണ് പാസ്‌പോര്‍ട്ടിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇവിടെെയത്തുന്നത്. റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിൽ കാറുകളും ബൈക്കുകളും മറ്റും നിർത്തിയിട്ട് ഉടമകള്‍ പോകും. ഇതാണ് പലപ്പോഴും ഗതാഗത തടസ്സവും അപകടവും ഉണ്ടാക്കുന്നത്. ഈ ഭാഗത്ത് നിരവധി കച്ചവട സ്‌ഥാപനങ്ങളുമുണ്ട്. അവിടങ്ങളിലേക്ക് വരുന്നവരുടെ വാഹനങ്ങളും ഇത്തരത്തിൽതന്നെയാണ് നിർത്തുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ബസിറങ്ങി റോഡ് മുറിച്ചുകടന്ന യുവാവ് എതിരെ വന്ന മിനിലോറി ഇടിച്ച് മരിച്ചിരുന്നു. ലോറി നിയന്ത്രണംവിട്ട് ഫുട്പാത്തിലേക്ക് ഓടിക്കയറിയതാണ് അപകടത്തിനിടയാക്കിയത്. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ടത്. ലോറിയുടെ അമിതവേഗം പ്രശ്നമായിരുന്നെങ്കിലും റോഡിലേക്ക് തള്ളി നിർത്തിയിട്ട വാഹനങ്ങളും അപകടങ്ങൾക്ക് വഴിയൊരുക്കി. ഈ ഭാഗത്ത് അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ ട്രാഫിക് പൊലീസിെൻറ സേവനം പകല്‍ മുഴുവൻ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.