കരനെൽ കൃഷി ഉദ്ഘാടനം

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ. ഹൈസ്കൂളിൽ ആരംഭിച്ച കരനെൽ കൃഷിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ നിർവഹിച്ചു. പായിപ്ര കൃഷിഭവ‍​െൻറയും പായിപ്ര സർവിസ് സഹകരണ ബാങ്കി​െൻറയും സഹകരണത്തോടെയാണ് കരനെൽ കൃഷിയും ജൈവ പച്ചക്കറികൃഷിയും ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, വാർഡ് അംഗം ഷെഫീക്, പി.ടി.എ പ്രസിഡൻറ് ഫൈസൽ മുണ്ടങ്ങാമറ്റം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ, പായിപ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എസ്.- റഷീദ്, ബോർഡ് അംഗം എം.എ. നൗഷാദ്, സ്കൂൾ പ്രധാനാധ്യാപിക ലത, അധ്യാപകരായ ജാൻസി, കുഞ്ഞുമോൾ, അനിമോൾ, ഹസൻ, സന്തോഷ്, ചന്ദ്രലാൽ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ: കേരള പ്രവാസി ഫെഡറേഷ‍​െൻറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. 'ആശ്രയം യു.എ.ഇ- മികവ് 2017' പേരില്‍ ഇലാഹിയ പബ്ലിക് സ്‌കൂളില്‍ വെള്ളിയാഴ്ച 2.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.ടി. ജലീല്‍ പുരസ്കാരം വിതരണം ചെയ്യും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍ മേഖലയില്‍ മികവു തെളിയിച്ച വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവാര്‍ഡ് നല്‍കും. കൂടാതെ മികവു തെളിയിച്ച അധ്യാപകരെയും കഴിവ് തെളിയിച്ച കുട്ടികളെയും ആദരിക്കും. ഈ കാലഘട്ടം ആവശ്യപ്പെടുന്ന വിദ്യാഭ്യാസത്തി​െൻറ ആവശ്യകത എന്ന വിഷയത്തില്‍ കെ.പി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ. ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തും. വൈദ്യുതി മുടങ്ങും മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം ഇലക്ട്രിക് സെക്ഷ​െൻറ പരിധിയില്‍ വരുന്ന മണ്ണൂര്‍ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ തൃക്കളത്തൂര്‍, തേരാപ്പാറ, കാവുംപടി, നൂര്‍ലിക്കാവ്, വിളക്കുമറ്റം, സൊസൈറ്റിപ്പടി, മണ്ണൂര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് അസി. എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.