കു​സാറ്റ്​ വാർത്തകൾ

കൊച്ചി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എം.ടെക് (പാർട്ട് ടൈം) സിവിൽ, മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള അഭിമുഖം ഇൗ മാസം 27, 28 തീയതികളിൽ രാവിലെ 9.30ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നടത്തും. റാങ്ക് ലിസ്റ്റും വിശദവിവരങ്ങളും www.cusat.ac.in, www.cusat.ac.in വെബ്സൈറ്റിൽ. ഫോൺ: 0484 2556187 ലീഗൽ സ്റ്റഡീസിൽ സംവരണ സീറ്റൊഴിവ് കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നടത്തുന്ന ബി.ബി.എ എൽ.എൽ.ബി-ബി.കോം എൽ.എൽ.ബി (ഓണേഴ്സ്), കോഴ്സുകളിൽ പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന രണ്ടൊഴിവുണ്ട്. താൽപര്യമുള്ളവർ ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച രാവിലെ 9.30ന് സ്കൂൾ ഓഫിസിൽ നേരിട്ട് ഹാജരാവണം. ഫോൺ: 0484 -2575465. സ്പോട്ട് അഡ്മിഷൻ കൊച്ചി സർവകലാശാലയിലെ പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പിൽ എം.ടെക് (പോളിമർ ടെക്നോളജി) കോഴ്സിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് 26ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം വകുപ്പ് ഓഫിസിൽ എത്തണമെന്ന് (0484 2575723/2862371) വകുപ്പ് മേധാവി അറിയിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എം.ടെക് (ഫുൾ ടൈം) കോഴ്സി​െൻറ വിവിധ ശാഖകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അഭിമുഖം 25നും 27നും സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നടത്തും. കൂടുതൽ വിവരങ്ങൾ www.cusat.ac.in, www.cusat.ac.in വെബ്സൈറ്റിൽ. ഫോൺ: 0484 2556187.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.