ഇടതുസർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു^ എം.ലിജ​ു

ഇടതുസർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു- എം.ലിജു ആലപ്പുഴ: കുറഞ്ഞ കാലംകൊണ്ട് ജനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്നാണ് പിണറായി വിജയൻ നോക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. ഇടതുസർക്കാർ ഇതുവരെ തുടർന്നുവന്ന നയങ്ങൾ ജനദ്രോഹപരമാണ്. ഭക്ഷ്യസുരക്ഷ നിയമത്തി​െൻറ പേരുപറഞ്ഞ് ജീവിതം ദുസ്സഹമാക്കുകയാണ്. കൊറ്റംകുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആര്യാട് തെക്ക് വില്ലേജ് ഒാഫിസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കെ.എ. സാബു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, അഡ്വ. ജി. മനോജ്കുമാർ, ആർ.ബി. നിജോ, നോർത്ത് ബ്ലോക്ക് പ്രസിഡൻറ് സിറിയക് ജേക്കബ്, ബി. മെഹബൂബ്, ജോഷിരാജ്, ലത തുടങ്ങിയവർ സംസാരിച്ചു. പുത്തനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. നാസർ അധ്യക്ഷത വഹിച്ചു. വിശ്വേശ്വരപണിക്കർ, ബഷീർ കോയാപറമ്പിൽ, നൂറുദ്ദീൻകുഞ്ഞ്, ഷമീർ കുന്നുംപുറം, സത്യൻ, ഷാജി മൂസ തുടങ്ങിയവർ സംസാരിച്ചു. അമ്പലപ്പുഴ വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ വില്ലേജ് ഒാഫിസ് ധർണ ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് യു.എം. കബീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, എ.കെ. ബേബി, പി. സാബു, എ.ആർ. കണ്ണൻ, വി. രാജു, എൻ. ശിശുപാലൻ, എൻ. ഷിനോയ്, എസ്. രാജേശ്വരി, എസ്. സുധാകരൻ, എ.എ. മജീദ്, മുഹമ്മദ്കുഞ്ഞ്, നിസാർ വെള്ളാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. എസ്.ഡി കോളജിന് എ പ്ലസ് അംഗീകാരം ആലപ്പുഴ: യു.ജി.സി നാക് അക്രഡിറ്റേഷ​െൻറ എ പ്ലസ് അംഗീകാരം എസ്.ഡി കോളജിന് ലഭിച്ചു. കഴിഞ്ഞമാസമാണ് യു.ജി.സി നാക് അക്രഡിറ്റേഷൻ രണ്ടുദിവസം കോളജിൽ വിലയിരുത്തൽ നടത്തിയത്. കേരള സർവകലാശാലയിലെ ആദ്യകാല എയ്ഡഡ് കോളജുകളിൽ ഒന്നാണ് എസ്.ഡി കോളജ്. എ പ്ലസ് അംഗീകാരം ലഭിച്ചതിലൂടെ കേരള സർവകലാശാലയിലെതന്നെ ഇൗ നേട്ടം കൈവരിക്കുന്ന ഒന്നാമത്തെ കലാലയമായി മാറി. കോളജ് ഭാവിയിലേക്ക് വിഭാവനം ചെയ്തിട്ടുള്ള അക്കാദമിക് പദ്ധതികൾക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്. ഡോ. വി.ആർ. പ്രഭാകരൻ നായർ കോഒാഡിനേറ്റർ ആയ ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലി​െൻറ നേതൃത്വത്തിൽ കോളജ് മുൻ മാനേജർ ജെ. കൃഷ്ണൻ, കോളജ് മാനേജർ കൃഷ്ണകുമാർ, പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യർ, എസ്. മഹാദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.