മന്നത്ത് മദ്യശാല തുറക്കാനുള്ള നീക്കം പ്രതിഷേധാർഹം --സോളിഡാരിറ്റി പറവൂർ: മുനമ്പം കവലയിൽ പ്രവർത്തിച്ചിരുന്ന മദ്യശാല മന്നത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള ഗൂഢനീക്കം പ്രദേശത്തുള്ള ജനങ്ങളോടുള്ള വെല്ലുവിളിയും പ്രതിഷേധാർഹവുമാണെന്ന് സോളിഡാരിറ്റി പറവൂർ ഏരിയ സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഏറെ വാഹനത്തിരക്കേറിയതും ജനത്തിരക്കേറിയതും പാർക്കിങ് സൗകര്യംപോലും ഇല്ലാത്തതും ജനവാസ മേഖലയുമാണ് മന്നം ജങ്ഷൻ. സാമൂഹിക സുരക്ഷിതത്വം നിലനിൽക്കുന്ന ഇത്തരം പ്രദേശങ്ങളിലേക്ക് മദ്യശാല കൊണ്ടുവരുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാവും. പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നിരിക്കെ മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നും അതിന് തയാറല്ലെങ്കിൽ ശക്തമായ ജനകീയ സമരം ഉയർത്തിക്കൊണ്ടുവരുമെന്നും സെക്രേട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി പറവൂർ ഏരിയ പ്രസിഡൻറ് എ. അനസ് അധ്യക്ഷത വഹിച്ചു. സെക്രേട്ടറിയറ്റ് അംഗങ്ങളായ എൻ.എ. സിറാജുദ്ദീൻ, ശഫീഖ് കരിങ്ങാംതുരുത്ത്, ഫജറുസ്സാദിഖ്, നൗഫൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.എം. നിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.