സംസ്ഥാനത്തുള്ളത് നിയന്ത്രണം നഷ്ടപ്പെട്ട പൊലീസ് -രമേശ് ചെന്നിത്തല കളമശ്ശേരി: പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാരനുപോലും സ്റ്റേഷനിൽ ചെല്ലാനാവാത്ത അവസ്ഥയാണ് കേരളത്തിൽ. പൊലീസ് പ്രവർത്തനം ഗുണ്ടകളുടേതിെനക്കാൾ ക്രൂരമാണെന്നും ചെന്നിത്തല ആരോപിച്ചു. കളമശ്ശേരിയിൽ പൊലീസ് മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന ജയരാജ് ജോസഫിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാവിനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിവരം പുറത്തുപറഞ്ഞാൽ വേറെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. മജിസ്ട്രേറ്റ് നിർദേശത്തിൽ ആശുപത്രിയിലെത്തിയ തന്നെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കാൻ ശ്രമം നടത്തിയെന്ന് യുവാവ് പറഞ്ഞതായും ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.