പള്ളുരുത്തിയിൽ തെരുവുനായ്​ ആക്രമണം: അഞ്ചുപേർക്ക് കടിയേറ്റു

പള്ളുരുത്തി: തെരുവുനായുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിയുൾപ്പെടെ അഞ്ചുപേർക്ക് കടിയേറ്റു. പള്ളുരുത്തി കച്ചേരിപ്പടി കല്ലുചിറ ഭാഗത്ത് വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. വീടിനു സമീപം നിൽക്കുകയായിരുന്ന സംജാതി​െൻറ മകൾ അയിഷ (5), പൗരസമിതി ജങ്ഷന് സമീപം താമസിക്കുന്ന സലീന (40), ഉമ്മർ (55), ഉഷ (45), സാജിത (47) എന്നിവരാണ് നായുടെ ആക്രമണത്തിനിരയായത്. പലരുടെയും പരിക്ക് ആഴത്തിലുള്ളതാണ്. അഞ്ചു വയസ്സുകാരിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിശദമായ ചികിത്സക്ക് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ മുതൽ ആക്രമണകാരിയായ നായ് പ്രദേശത്ത്‌ അലഞ്ഞുതിരിയുന്നുണ്ടായിരുന്നു. ഇതിനിടയിൽ സമീപത്തെ വീട്ടിലെ രണ്ട് ആടുകൾക്കു നേരെയും നായുടെ ആക്രമണമുണ്ടായി. കച്ചേരിപ്പടി ആശുപത്രിയും പരിസരവും തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറിയെന്ന് നാട്ടുകാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.