ഒണ്ടിക്കാട്-കൃഷ്ണപുരം പാപ്പനാടി തോട് രോഗാണുവാഹിനിയായി കായംകുളം: ശുചിമുറി മാലിന്യവും മത്സ്യ-മാംസ അവശിഷ്ടങ്ങളും നിറഞ്ഞ ഒാച്ചിറ ഒണ്ടിക്കാട്-കൃഷ്ണപുരം പാപ്പനാടി തോട് പരിസരവാസികൾക്ക് രോഗം സമ്മാനിച്ച് പരന്നൊഴുകുന്നു. തോടിെൻറ കരയിൽ താമസിക്കുന്നവർ രോഗബാധിതരായിട്ടും അധികൃതർ വീഴ്ചവരുത്തുകയാണ്. ഒാച്ചിറ ടൗണിൽനിന്ന് തുടങ്ങുന്ന തോട് കൃഷ്ണപുരം തെക്ക്, കൊച്ചുമുറി വാർഡുകളിലൂടെ ഒഴുകിയാണ് പാപ്പനാടി തോട്ടിൽ പതിക്കുന്നത്. ഒാച്ചിറ നഗരത്തിലെ ഹോട്ടലുകൾ, ഇറച്ചി സ്റ്റാളുകൾ, പച്ചക്കറി-പഴ കടകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം ഇൗ തോട്ടിലേക്കാണ് തള്ളുന്നത്. ഇതോടൊപ്പം ദിവേസന ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഒാച്ചിറ ക്ഷേത്രത്തിലെ ശുചിമുറി മാലിന്യവും തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. പ്ലാസ്റ്റിക് മാലിന്യവും മറ്റ് ഖരമാലിന്യവും ഇവിടെ നിക്ഷേപിക്കുന്നു. ദുർഗന്ധം സഹിച്ചാണ് ജനങ്ങൾ ഇവിടെ താമസിക്കുന്നത്. തോട്ടിലെ മാലിന്യം കാരണം പ്രധാന കുടിവെള്ള സ്രോതസ്സുകളായ കിണറുകൾ ഉപയോഗശൂന്യമായി. പൈപ്പുവെള്ളമാണ് ഇവിടുത്തുകാർക്ക് ആശ്രയം. ഇതിെൻറ കരകളിൽ താമസിക്കുന്നവർക്ക് ശ്വാസകോശ രോഗങ്ങൾ ബാധിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ അടുത്തിടെ മരിച്ചിരുന്നു. നിരവധിപേർ പനിബാധിതരായി ചികിത്സയിലാണ്. ജില്ലയുടെ അതിർത്തിഭാഗത്തെ പ്രശ്നങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്ന ഒാച്ചിറയിലെ സ്ഥാപനങ്ങളും ക്ഷേത്രവും കൊല്ലം ജില്ലയിലാണ്. ഇതിെൻറ ദുരിതംപേറുന്നവർ ആലപ്പുഴ ജില്ലയിലെ താമസക്കാരാണ്. രണ്ട് ജില്ല ഭരണകൂടവും സഹകരിച്ച് പദ്ധതി തയാറാക്കിയാൽ മാത്രേമ തോടിെൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണാനാകൂ. എ.കെ. തങ്കപ്പൻ അനുസ്മരണം ചെങ്ങന്നൂർ: സിദ്ധനർ സമുദായ നേതാവും പത്രപ്രവർത്തക സമിതി സംസ്ഥാന മുൻ പ്രസിഡൻറുമായ എ.കെ. തങ്കപ്പെൻറ അഞ്ചാമത് അനുസ്മരണം നടത്തി. സിദ്ധനർ വെൽഫെയർ സൊസൈറ്റി ചെങ്ങന്നൂർ താലൂക്ക് യൂനിയെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം വി.കെ. അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ വൈസ് പ്രസിഡൻറ് കെ.എസ്. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സതീഷ്, ചെല്ലമ്മ ദാമോദരൻ, വി.എ. അശോക് കുമാർ, ജിനി ഉദയൻ, എൻ. രഘു, കെ.എ. സുധീന്ദ്രൻ, കമലാക്ഷി, കെ. പൊടിയൻ തുടങ്ങിയവർ സംസാരിച്ചു. ഇല്ലിമലതോട് നവീകരണ ഉദ്ഘാടനം ഇന്ന് ചെങ്ങന്നൂർ: കുതിരവട്ടം ചിറ-തോട്ടങ്കര ഇല്ലിമലതോട് നവീകരണ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. വെൺമണിയിലെ കുതിരവട്ടം ചിറയിൽനിന്ന് ആരംഭിച്ച് പൂമലച്ചാൽ, തോട്ടംങ്കര വഴി ഇല്ലിമലയിലും മുല്ലേലികടവ്- കടന്തോട് വഴി ഇറപ്പുഴയിലും എത്തി പമ്പാനദിയെ സമൃദ്ധമാകുന്ന ജലാശയ നവീകരണത്തിന് ജനകീയ കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.