മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ പകർച്ചപ്പനിയും ഡെങ്കിയും വീണ്ടും പിടിമുറുക്കുന്നു പനിയുടെ വ്യാപനം തടയാൻ കഴിയാതെ ആരോഗ്യ വകുപ്പ്. പനി വീണ്ടും വ്യാപകമായതോടെ ജനറൽ ആശുപത്രിയിലടക്കം രോഗികളാൽ നിറഞ്ഞു. കിടത്താൻ സ്ഥലമില്ലാതായതോടെ രോഗികളെ മരുന്നുനൽകി വീട്ടിലയക്കുകയാണ് ഡോക്ടർമാർ. ബുധനാഴ്ച മാത്രം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പനി ബാധിച്ചെത്തിയവരുടെ എണ്ണം 250ൽ ഏറെയായി. ഇതിൽ പതിനഞ്ചോളം പേർക്ക് ഡെങ്കിപ്പനി കണ്ടെത്തി. നിലവിൽ 54 കിടക്കകളുള്ള ജനറൽ ആശുപത്രിയിലെ 12ാം വാർഡിൽ 25 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഒരു കിടക്കയിൽ രണ്ടുപേരെ വീതം കിടത്തിയിട്ടും രോഗികൾ കൂടുതൽ എത്തിയതോടെ ചിലരെ തറയിലും കിടത്തിയിരിക്കുകയാണ്. ഡെങ്കിബാധിതരെ കൊതുകുവല ഘടിപ്പിച്ച കിടക്കയിലാണ് കിടത്തിയിരിക്കുന്നത്. ഇതിനു പുറമെ സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. നഗരത്തിലെ ആറിലധികം വരുന്ന സ്വകാര്യ ആശുപത്രികളിൽ മൂന്നുറോളം പേർ ചികിത്സ തേടി. ഇവരിൽ പലർക്കും ഡെങ്കിയാണന്ന് കണ്ടെത്തിയിട്ടുണ്ട്. പനി ശമനമില്ലാത വീണ്ടും പടരുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കകുലരാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.