മൂവാറ്റുപുഴ: ഗ്രാമസഭ തീരുമാനമടക്കം കാറ്റിൽപറത്തി സ്വകാര്യ വ്യക്തിയുടെ വീടിനു മുന്നിൽ പൊതുകക്കൂസ് നിർമിക്കാനുള്ള പഞ്ചായത്ത് തീരുമാനം വിവാദമാകുന്നു. ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളി ടൗണിൽ പൊതുശൗചാലയം നിർമിക്കാനുള്ള നീക്കത്തിനെതിരെ സമീപവാസിയായ ബിന്ദു മോഹനൻ പരാതിയുമായി രംഗത്തുവന്നു. ഇവരുടെ വീടിനു സമീപം പഞ്ചായത്തിെൻറ നേതൃത്വത്തിൽ പൊതുശൗചാലയം പണിയുന്നതിന് പഞ്ചായത്ത് പ്രസിഡൻറും കോൺട്രാക്ടറും ഏകപക്ഷീയമായി തീരുമാനിച്ചെന്നാണ് ആരോപണം. വീടിനു സമീപം പൊതുശൗചാലയം വന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും കുടിവെള്ള മലിനീകരണവും ചൂണ്ടിക്കാണിച്ചെങ്കിലും പിടിവാശിയിലാണ് പഞ്ചായത്ത്. പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ജോലി തടസ്സപ്പെടുത്തിെല്ലന്ന് എഴുതി നൽകണമെന്നാവശ്യപ്പെെട്ടന്നും ഇവർ പറയുന്നു. പഞ്ചായത്ത് പ്രസിഡൻറിെൻറയും പൊലീസിെൻറയും ഭീക്ഷണിക്കുമുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് കുടുംബം. ഇതിനിടെ നിർമാണം നടത്താൻ പോകുന്ന സ്ഥലത്തെ 12 വർഷത്തിലധികം പഴക്കമുള്ള തണൽമരം അനുമതിയില്ലാതെ വെട്ടിനശിപ്പിച്ചതിനെതിരെ വാർഡ് അംഗം സി.എച്ച്. ജോർജ് കലക്ടർക്കും ഡി.എഫ്.ഒക്കും പരാതി നൽകി. പഞ്ചായത്തുവക പൊതുശൗചാലയം നിർമിക്കുന്നതിനാണെന്ന് പ്രചരിപ്പിച്ചാണ് ഇത് ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. മരം വെട്ടിമാറ്റുന്ന വിവരം പഞ്ചായത്ത് അംഗമായ തന്നെേയാ അനുമതി നൽകേണ്ട നിയമപരമായ സമിതിെയയോ പരിസരവാസികളെേയാ അറിയിക്കുകയോ പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യുകയോചെയ്തിട്ടില്ലെന്നും ജോർജ് നൽകിയ പരാതിയിൽ പറയുന്നു. ഇവിടെ പൊതുശൗചാലയം സ്ഥാപിച്ചാൽ സമീപത്തെ കുടിവെള്ളം മലിനമാകുമെന്നു ചൂണ്ടിക്കാട്ടി ആർ.ഡി.ഒക്ക് പരാതി നൽകിയിട്ടുണ്ട്. പണ്ടപ്പിള്ളി ടൗണിൽ പൊതുശൗചാലയം നിർമിക്കണമെന്ന ആവശ്യം ഉയർന്നതോടെ മാർക്കറ്റ് കവലയിൽ ഇതിന് സ്ഥലം കണ്ടെത്തിയിരുന്നത്. യാത്രക്കാർ ഏറ്റവുംകൂടുതൽ എത്തുന്നതും വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യങ്ങൾ ഏറെയുള്ളതുമായ ഈ സ്ഥലത്ത് ശൗചാലയം നിർമിക്കണമെന്നാണ് ഗ്രാമസഭ നിർദേശിച്ചത്. എന്നാൽ, ഇൗ തീരുമാനത്തിന് വിലകൽപിക്കാതെ പഞ്ചായത്ത് പ്രസിഡൻറ് സ്വന്തം ഇഷ്ടം നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.