ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ബി.ബി.എച്ച്.എസ്.എസ് സെൻട്രൽ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി വെട്ടുവേനി ഉമാപറമ്പിൽ ഹാരീസിെൻറ മകൻ മുഹമ്മദ് ഇൻസാഫിന് അഭിനന്ദനപ്രവാഹം. ഒരു കൈക്ക് സ്വാധീനമില്ലാത്ത വെട്ടുവേനി ഉണ്ണിനിവാസിൽ ശശിധരെന (58) രക്ഷിച്ചത് ഇൗ വിദ്യാർഥിയായിരുന്നു. ശശിധരൻ നടന്നുപോകുമ്പോൾ അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണ് മണിക്കൂറുകളോളം അവിടെ കിടന്നു. തിങ്കളാഴ്ച വൈകീട്ട് ഇൻസാഫ് വെള്ളം നിറഞ്ഞ് കിടക്കുന്ന വയലിെൻറ ഒരുഭാഗത്തുകൂടി സൈക്കിളിൽ പോകുേമ്പാഴാണ് തല മാത്രം പൊങ്ങിക്കിടക്കുന്ന നിലയിൽ ശശിധരനെ കാണുന്നത്. ഞരങ്ങി മൂളിക്കൊണ്ട് രക്ഷിക്കണമെന്ന് പറഞ്ഞു. ഇൻസാഫ് വലിച്ചുപൊക്കാൻ ശ്രമിച്ചു. കഴിയാതിരുന്നപ്പോൾ അൽപം അകലെയുള്ള വീട്ടുകാരെ വിളിച്ചുവരുത്തി. ഇൻസാഫിെൻറ പ്രവൃത്തിയിലൂടെ ശശിധരൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇൻസാഫിനെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അഗ്നറ്റ്, മാനേജർ സിസ്റ്റർ സജിത, ക്ലാസ് ടീച്ചർ നീതു എന്നിവർ അടക്കം എല്ലാവരും അഭിനന്ദിച്ചു. വ്യാഴാഴ്ച രാവിലെ 8-.30ന് സ്കൂൾ അസംബ്ലി യോഗത്തിൽ ആദരിക്കുകയും ധീരതക്ക് സമ്മാനവും നൽകും. ഞായറാഴ്ച രാത്രി മുതൽ ശശിധരനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ രാത്രിയും തിങ്കളാഴ്ച പകലും അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. ഈ സമയമത്രയും 20 മണിക്കൂറോളം ഇയാൾ വെള്ളത്തിൽ കിടന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടുകയായിരുന്നു. ശശിധരനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇൻസാഫിനെ സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. കെ.എൽ.ഡി.സി ചെയർമാൻ ടി. പുരുഷോത്തമൻ ഉപഹാരം നൽകി. ആർ. ശങ്കരനാരായണൻ തമ്പി ട്രസ്റ്റിെൻറ ഉപഹാരം ചെയർമാൻ ഡി. അനീഷും സി.പി.ഐ മുൻസിപ്പൽ ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം അഡ്വ. ജി. വിശ്വമോഹനനും നൽകി. യോഗത്തിൽ ജില്ല കൗൺസിൽ അംഗം ജി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. ജില്ല അസി. സെക്രട്ടറി എൻ. സുകുമാരപിള്ള സ്വാഗതം പറഞ്ഞു. പൊതുമേഖല ബാങ്ക് സംരക്ഷണ ദിനം ആചരിച്ചു ആലപ്പുഴ: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിനെതിരെ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻ ജില്ല കമ്മിറ്റി പൊതുമേഖല ബാങ്ക് സംരക്ഷണ ദിനമായി ആചരിച്ചു. ധർണ യൂനിയൻ അസിസ്റ്റൻറ് ജനറൽ സെക്രട്ടറി എസ്.ആർ. വാര്യർ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജോയൻറ് സെക്രട്ടറി സി. ജയരാജ്, എ.ഐ.ബി.ഒ.സി ജില്ല സെക്രട്ടറി ജോസഫ് ജയിംസ്, ആർ. അനിൽകുമാർ, രതീഷ്കുമാർ, സുരേഷ് ബാബു, വി.ബി. പദ്മകുമാർ, ജോൺ പൂക്കായി, കിഷോർ കുമാർ, എം.എസ്. അജിത്ത് പ്രസാദ്, വി.കെ. രമേശൻ എന്നിവർ ധർണക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.