നേവി-കുസാറ്റ് സഹകരണം കൂടുതൽ മേഖലകളിലേക്ക് കൊച്ചി: കുസാറ്റുമായി വരും വർഷങ്ങളിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് സർവകലാശാലയിൽ ഔദ്യോഗിക സന്ദർശനത്തിനിടെ ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർ.ജെ. നട്കർണി പറഞ്ഞു. വൈസ് ചാൻസലർ ഡോ. ജെ. ലതയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുതുതായി രാഷ്ട്രത്തിന് സമർപ്പിച്ച റഡാർ കേന്ദ്രം, ഇലക്േട്രാണിക്സ്, ഷിപ് ടെക്നോളജി, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി എന്നീ വകുപ്പുകൾ ഫ്ലാഗ് ഓഫിസർ സന്ദർശിച്ചു. റഡാർ കേന്ദ്രത്തിലെ സൗകര്യങ്ങളും അവിടെനിന്നുള്ള വിവരങ്ങളും നേവിയുടെ ആവശ്യങ്ങൾക്ക് ഉപയുക്തമാക്കുന്ന കാര്യം സർവകലാശാലയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇലക്േട്രാണിക്സ്, ഷിപ് ടെക്നോളജി, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പുകളിലെ പരീക്ഷണശാലകളും ഗവേഷണ പ്രവർത്തനങ്ങളും സാങ്കേതിക മുന്നേറ്റത്തിനും സമകാലിക ആവശ്യങ്ങൾക്കും ആഭ്യന്തര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിെൻറ ആവശ്യകത ആദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ 11ഒാടെ സർവകലാശാലയിലെത്തിയ റിയർ അഡ്മിറൽ നട്കർണിയെ പരീക്ഷ കൺേട്രാളർ പ്രഫ. സുനിൽ കെ. നാരായണൻകുട്ടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.