വ്യാജ അക്ഷയ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി ^ഡയറക്ടർ

വ്യാജ അക്ഷയ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി -ഡയറക്ടർ കൊച്ചി: സംസ്ഥാന ഐ.ടി വകുപ്പി​െൻറയും ജില്ല കലക്ടറുടെയും നിയന്ത്രണത്തിലുള്ള അക്ഷയ കേന്ദ്രങ്ങളുടെ പേരും ലോഗോയും ദുരുപയോഗപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അക്ഷയ ഡയറക്ടർ അറിയിച്ചു. അക്ഷയകേന്ദ്രങ്ങളെ അനുകരിച്ച് ഫ്രാഞ്ചൈസിയിലൂടെ ഉയർന്ന തുക മുടക്കി ഓൺലൈൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച പരസ്യങ്ങളിൽ ഫ്രാഞ്ചൈസിക്ക് സംസ്ഥാന സർക്കാറി​െൻറയും ഐ.ടി മിഷ​െൻറയും അംഗീകാരമുണ്ടെന്ന വ്യാജപ്രചാരണവും നടക്കുന്നുണ്ട്. ഈ കേന്ദ്രങ്ങൾ മുഖേന സമർപ്പിക്കുന്ന വ്യക്തിഗത രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പൊലീസ് ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആധാർ, ഇ--ഡിസ്ട്രിക്ട് തുടങ്ങിയ സർവിസുകൾ സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ മുഖേന മാത്രമേ നടത്താൻ പാടുള്ളൂ. അക്ഷയ സ​െൻററുകളുടെ വിവരങ്ങളും സർവിസുകളും അക്ഷയയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. www.akshaya.kerala.gov.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.