പട്ടാപ്പകല്‍ ഭൂമി കൈയേറ്റം; നടപടിയെടുക്കാതെ നഗരസഭ

ആലുവ: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഭൂമി കൈയേറ്റം നടത്തിയിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതര്‍. ജില്ല ആശുപത്രിക്ക് എതിര്‍വശമാണ് പഴക്കടക്കായി ഓലഷെഡ് കെട്ടിയിരിക്കുന്നത്. 300 ചതുരശ്രയടിയിലാണ് ഷെഡ്. നേരേത്ത മാലിന്യം നിറഞ്ഞ സ്ഥലമായിരുന്നു. നഗരസഭ മാലിന്യം നീക്കിയ ശേഷമാണ് പുതിയ ഷെഡ് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭ കൗണ്‍സിലര്‍ സെബി വി. ബാസ്റ്റിനും എ.സി. സന്തോഷ്‌കുമാറും സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആലുവ ജില്ല ആശുപത്രി റോഡില്‍ ടാക്‌സി സ്റ്റാന്‍ഡിന് സമീപമാണ് കൈയേറ്റം. ജില്ല ആശുപത്രിയിലേക്കെത്തുന്ന രോഗികളെയും ബന്ധുക്കെളയും മുന്നില്‍കണ്ടാണ് പഴക്കട ആരംഭിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഏറെയുള്ള മേഖലയില്‍ റോഡിനോട് ചേര്‍ന്ന് പഴക്കട സ്ഥാപിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ട്രാഫിക് െപാലീസും ചൂണ്ടിക്കാട്ടുന്നു. അതേസമയം, കൈയേറ്റം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഷെഡ് പൊളിക്കാന്‍ നടപടിയെടുക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു. ക്യാപ്‌ഷൻ ea58 kaiyetam ആലുവ ജില്ല ആശുപത്രിക്ക് എതിര്‍വശം അനധികൃതമായി ഓലഷെഡ് കെട്ടിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.