എടവനക്കാട്: എടവനക്കാട് പഞ്ചായത്തിൽ 2017--18 വർഷത്തെ പദ്ധതി നിർവഹണ കലണ്ടർ തയാറാക്കുന്നതിെൻറ ഭാഗമായി ഏകദിന ശിൽപശാല നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാലയിൽ വൈസ് പ്രസിഡൻറ് ബിന്ദു ബെന്നി അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി കെ.എ. സജിത്ത് ക്ലാസ് നയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി തലത്തിൽ കാര്യക്ഷമമായി പദ്ധതി നിർവഹണത്തിനുവേണ്ടിയാണ് ശിൽപശാല. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ നടേശൻ, റാണി രമേഷ്, ചിത്തിര ബിനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.