റോഡിന്​ കുറുകെ മരം വീണു

ആലങ്ങാട്: ശക്തമായ കാറ്റിൽ ആലുവ യു.സി കോളജിന് സമീപം കടൂപ്പാടത്ത് റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു. ബുധനാഴ്ച രാത്രി എട്ടോടെയാണ് മരത്തി​െൻറ ശിഖരം ഒടിഞ്ഞത്. പ്രദേശത്ത് ഏറെനേരം വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ആലങ്ങാട് ബ്ലോക് അംഗം കെ.എച്ച്. ഷഹബാസി​െൻറ നേതൃത്വത്തിൽ നാട്ടുകാർ മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.