മട്ടാഞ്ചേരി: മട്ടാഞ്ചേരി പുതിയ റോഡിന് സമീപം അഞ്ചാം ഡിവിഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിെൻറ മേല്‍ക്കൂരയുടെ പ്രധാന ഭാഗം തകര്‍ന്നുവീണു. ബംഗ്ലാവ് പറമ്പില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിെൻറ പ്രധാന ഭാഗമാണ് തകര്‍ന്നത്. ഒമ്പത് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം. ബംഗ്ലാവിെൻറ നടുത്തളത്തിലെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സാധാരണയായി ഈ ഭാഗത്ത് സ്ത്രീകളും കുട്ടികളും വിശ്രമത്തിനും മറ്റും നില്‍ക്കാറുണ്ടെങ്കിലും അപകടം നടക്കുന്ന സമയത്ത് ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നേരത്തേ ഹാജി അഹമ്മദ് ഇബ്രാഹിം സേട്ട് ട്രസ്റ്റിെൻറ കൈവശമുണ്ടായിരുന്ന കെട്ടിടം ഇവിടെ താമസിച്ചിരുന്ന വാടകക്കാർക്ക് വില്‍പന നടത്തുകയായിരുന്നു. ബംഗ്ലാവിെൻറ ഓരോ ഭാഗവും ഓരോരുത്തരുെടയും കൈവശമാണ്. കെട്ടിടത്തെ മൊത്തമായി താങ്ങിനിന്നിരുന്ന ഭാഗത്തെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇതോടെ ബാക്കിയുള്ള ഭാഗങ്ങള്‍ ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലായി. കെ.വൈ. അസീസ്, ഐശീവി, ഹുസൈന്‍, സൈനബ കബീര്‍, സൈനബ ശംസുദ്ദീന്‍, എ.ബി. റസാഖ്, ഐശുക്കുട്ടി, ഹാഷിം, സക്കീന കോയ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കൂടാതെ ഷാജിയെന്നയാള്‍ ഇവിടെ വാടകക്ക് താമസിക്കുന്നുണ്ട്. ബുധനാഴ്ച പെയ്ത കനത്ത മഴയിലാണ് കെട്ടിടത്തിെൻറ മേല്‍ക്കൂര വീണത്. സംഭവമറിഞ്ഞ് കൊച്ചി തഹസില്‍ദാര്‍ പി.കെ. ജോണ്‍, മട്ടാഞ്ചേരി വില്ലേജ് ഓഫിസര്‍ ഡേവിഡ് ജോണ്‍, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ ജോഷി എന്നിവര്‍ സ്ഥലത്തെത്തി. കെട്ടിടത്തില്‍ കഴിയുന്നവരെ മാറ്റിത്താമസിപ്പിക്കുന്നതിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തല്‍ക്കാലം ഇവിടെനിന്ന് മാറാനും റവന്യൂ അധികൃതര്‍ വീട്ടുകാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. വൈകീട്ട് ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ സുരേഷ് കുമാറും സ്ഥലം സന്ദര്‍ശിച്ചു. ഇവിടെ താമസിക്കുന്നവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കുന്നതിന് റിപ്പോര്‍ട്ട് നല്‍കിയതായി റവന്യൂ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, താമസക്കാര്‍ എല്ലാവരും യോജിച്ചാല്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാകൂ. ഇതിനായി യോഗം വിളിക്കാനും ധാരണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.