ശുചിത്വ പക്ഷാചരണം പ്രഹസനമാകുന്നതായി പരാതി

നെട്ടൂർ: മാലിന്യം കെട്ടിക്കിടക്കുന്ന ദേശീയപാതയോരങ്ങളിെല കാനകൾ വൃത്തിയാക്കാത്ത ടോൾ കമ്പനിയുടെ നിരുത്തരവാദ നടപടികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ശുചിത്വ പക്ഷാചരണം പ്രഖ്യാപിച്ച ദേശീയപാത അതോറിറ്റി കുമ്പളം ടോൾ പ്ലാസയുടെ പരിസരം വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കുമ്പളം റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എൻ.പി. മുരളീധരൻ പറഞ്ഞു. വൈറ്റില-അരൂർ ദേശീയപാതക്ക് അരികിലുള്ള കാനകൾ പലഭാഗത്തും മാലിന്യം കെട്ടിക്കിടന്നും വൃത്തിയാക്കാതെ കാട് വളർന്നും ഒഴുക്ക് നിലച്ച മട്ടിലാണ്. ഹോട്ടലുൾപ്പെടെ പല സ്ഥാപനങ്ങളും സ്ഥിരമായി മാലിന്യമൊഴുക്കുന്നതിന് കാനയിലേക്ക് പൈപ്പുകൾ വരെ സ്ഥാപിച്ചിട്ടും എൻ.എച്ച്.എ.ഐ അധികൃതർ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പലയിടത്തും വാഹനങ്ങളിടിച്ചും മറ്റും തകർന്ന അവസ്ഥയിലാണ്. ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന ശുചിത്വ പക്ഷാചരണത്തി​െൻറ ഭാഗമായി ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള കൊച്ചി ബൈപാസിലെ കാന, കലുങ്ക്, പാലം, പാതയോരം, സൈൻ ബോർഡുകൾ തുടങ്ങിയവ വൃത്തിയാക്കും. ടോൾ പ്ലാസയുടെ ഇരുഭാഗത്തും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശൗചാലയങ്ങൾ സജ്ജമാക്കുമെന്നും എൻ.എച്ച്.എ.ഐ അധികൃതർ അറിയിച്ചു. വാർഷികവും കുടുംബസംഗമവും മട്ടാഞ്ചേരി: പന്തൽ, സ്റ്റേജ് ഡെക്കറേഷൻ രംഗത്തുള്ളവരുടെ സംഘടനയായ കേരള ഹയർ ഗുഡ്സ് ഓണേഴ്‌സ് അസോസിയേഷ​െൻറ കൊച്ചി മേഖല വാർഷികവും കുടുംബസംഗമവും മട്ടാഞ്ചേരി ടൗൺ ഹാളിൽ നടന്നു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ടെറൻസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കോയ, സെക്രട്ടറി ടി.യു. ബാലൻ, കൗൺസിലർ ശ്യാമള എസ്. പ്രഭു, മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ എസ്. വിജയൻ, സിനിമതാരം സാജൻ പള്ളുരുത്തി, പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി, എൻ.കെ. നാസർ, മുഹമ്മദ് ഷക്കീർ, വി.ആർ. ജയൻ, എം.എ. ഷിബു, സണ്ണി, എൻ.സി. ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.