സാക്ഷര കേരളത്തെ സർക്കാർ രാക്ഷസ കേരളമാക്കുന്നു -ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ കൊച്ചി: സാക്ഷര കേരളത്തെ സർക്കാർ മദ്യമൊഴുക്കി രാക്ഷസ കേരളമാക്കുകയാണെന്ന് ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. പാലാരിവട്ടം പി.ഒ.സിയിൽ നടക്കുന്ന ദ്വിദിന കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. 50 പേരെ മദ്യാസക്തിയിൽനിന്ന് പിന്തിരിപ്പിക്കുമ്പോൾ 500 പേരെ മദ്യാസക്തരാക്കി തീർക്കുന്ന മദ്യനയമാണ് സർക്കാറിേൻറത്. ഇതര മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചേർന്ന് മദ്യവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് , ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, ആൻറണി ജേക്കബ് ചാവറ, തങ്കച്ചൻ വെളിയിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഷാജി ചൂരപ്പുഴ, അഡ്വ. ചാർളി പോൾ എന്നിവർ ക്ലാെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.