സംസ്ഥാനപാത അറ്റകുറ്റപ്പണി; നടപടി പൂര്‍ത്തിയായി -മന്ത്രി ജി. സുധാകരന്‍ വടുതല: സംസ്ഥാനപാതയുടെ അറ്റകുറ്റപ്പണിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി ജി. സുധാകരന്‍. സംസ്ഥാനപാതയില്‍ അരൂര്‍ റെയില്‍വേ മേല്‍പാലത്തിന് സമീപത്തെ റോഡുപണി യഥാസമയം പൂര്‍ത്തീകരിക്കാത്തതില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജല അതോറിറ്റി റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി 46,01,100 രൂപ അടച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ നല്‍കിയെങ്കിലും സമയത്ത് പൈപ്പിടല്‍ ജോലി തുടങ്ങിയില്ല. ആവശ്യമായ പൈപ്പുകള്‍ ലഭ്യമായിട്ടില്ലെന്നും കിട്ടുന്നമുറക്ക് പണികള്‍ തുടങ്ങുമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴക്കുമുമ്പ് പൈപ്പിടല്‍ ജോലി പൂര്‍ത്തിയാക്കണമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥരോട് അറിയിച്ചിട്ടും മഴ തുടങ്ങിയശേഷമാണ് ഈ ജോലികള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞദിവസം റോഡ് അറ്റകുറ്റപ്പണിക്ക് അധികൃതരെത്തിയപ്പോള്‍ നാട്ടുകാര്‍ പണി തടസ്സപ്പെടുത്തിയിരുന്നു. യഥാസമയം അറ്റകുറ്റപ്പണികള്‍ക്കായി അധികൃതര്‍ എത്താതിരുന്നതുമൂലമാണ് നാട്ടുകാര്‍ പണിതടഞ്ഞത്. ആരിഫ് എം.എല്‍.എ സ്ഥലത്തെത്തുകയും മന്ത്രി ജി.സുധാകരനുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. മോശമായ റോഡിെൻറ ഭാഗങ്ങള്‍ ടൈല്‍ വിരിച്ച് നന്നാക്കാമെന്ന് മന്ത്രി ഉറപ്പുകൊടുത്തു. ചേർത്തല-, അരൂക്കുറ്റി റോഡും തകർന്നുകിടക്കുകയാണ്. ഇതും എത്രയും വേഗം നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രക്തസാക്ഷി അനുസ്മരണം ചേര്‍ത്തല: സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫെയര്‍ സൊസൈറ്റി നേതൃത്വത്തില്‍ ദളവാകുളം രക്തസാക്ഷി അനുസ്മരണവും വൈക്കം സത്യഗ്രഹ സമരത്തിെൻറ 93ാം വാര്‍ഷികാചരണവും 22ന് നടക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല വുഡ് ലാന്‍ഡ്സ് ഒാഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡൻറ് ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.