കായംകുളം: എസ്.വൈ.എസ് മേഖലയും കൊറ്റുകുളങ്ങര മജ്ലിസും സംയുക്തമായി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് സമസ്ത കേരള ജംഇയതുൽ ഉലമ ജില്ല സെക്രട്ടറി എ. ത്വാഹ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് മേഖല പ്രസിഡൻറ് എ.എം. ബഷീർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം സഖാഫി ഇടുക്കി ക്ലാസ് നയിച്ചു. എ.എം.ബഷീർ ഫൈസി, നൈസാം സഖാഫി, ജെ. നിസാർ സഖാഫി, എസ്. നിസാം മുസ്ലിയാർ, ഹുസൈൻ മുസ്ലിയാർ, ഹാഷിം സഖാഫി, ഫൈസൽ യൂസുഫ്, എൻ.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു. റേഷൻ കാർഡ് വാങ്ങാൻ കഴിയാതിരുന്നവർക്ക് അവസരം കറ്റാനം: ഭരണിക്കാവ്, വള്ളികുന്നം പഞ്ചായത്തുകളിൽ പുതിയ റേഷൻ കാർഡ് വാങ്ങാൻ കഴിയാതിരുന്നവർക്ക് വീണ്ടും അവസരം. ഭരണിക്കാവ് പഞ്ചായത്തുകാർക്ക് 21ന് കോയിക്കൽ ചന്തയിലെ കമ്യൂണിറ്റി ഹാളിലും വള്ളികുന്നത്തുകാർക്ക് 22 ന് ചൂനാട് അമ്പാടി ഒാഡിറ്റോറിയത്തിലുമാണ് വിതരണം. പഴയ റേഷൻ കാർഡുമായി രാവിലെ 9.30 നാണ് എത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.