ചെട്ടികുളങ്ങര കീഴ്ശാന്തി: പ്രശ്‌നം പരിഹരിക്കണം ^ഹിന്ദു ഐക്യവേദി

ചെട്ടികുളങ്ങര കീഴ്ശാന്തി: പ്രശ്‌നം പരിഹരിക്കണം -ഹിന്ദു ഐക്യവേദി മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം അനവസരത്തിലെന്ന് ഹിന്ദു ഐക്യവേദി. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നൂറുകണക്കിന് അബ്രാഹ്മണരായ ആളുകള്‍ പൂജ ചെയ്യുന്നത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അര്‍ഹത നേടിയതു കൊണ്ടാണെന്ന് സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശീൽകുമാര്‍ പറഞ്ഞു. ജന്മംകൊണ്ടല്ല കർമം കൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നതെന്ന പാലിയം വിളമ്പരം തന്നെയാണ് ഹിന്ദു ഐക്യവേദിയുടെയും മറ്റ് ഹിന്ദു സംഘടനകളുടെയും അഭിപ്രായം. ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിയമിതനായ അബ്രാഹ്മണനായ കീഴ്ശാന്തിയെ ഉടൻ തൽസ്ഥാനത്ത് നിയമിക്കാന്‍ നടപടിയെടുക്കണമെന്നും സുശീൽകുമാർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജി. ബാലഗോപാലി​െൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സംസ്ഥാന സമിതി അംഗങ്ങളായ വി.എസ്. രാജന്‍, വിനോദ് ഉമ്പര്‍നാട്, ജില്ല രക്ഷാധികാരി എസ്. ശ്രീധരന്‍, ജില്ല വര്‍ക്കിങ് പ്രസിഡൻറ് കെ. സുദര്‍ശനന്‍, സി.എന്‍. ജിനു, കെ. ജയപ്രകാശ്, ആര്‍. പ്രഭാകരന്‍, എസ്. രാമചന്ദ്രന്‍, ശ്രീജീഷ് മുരളീധര്‍, കെ.ജി. സഹജന്‍, ജി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.