വടുതല: റോഡുകളിലെ അനധികൃത കൈയേറ്റങ്ങളും കടകളുടെ നീട്ടുകളും പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി. ചൊവ്വാഴ്ച രാവിലെയാണ് പൊതുമരാമത്ത് വകുപ്പ് അരൂക്കുറ്റിയിൽനിന്ന് പൊളിക്കൽ നടപടികൾ വീണ്ടും ആരംഭിച്ചത്. ജെ.സി.ബി ഉപയോഗിച്ച് പൊളിക്കാൻ എത്തിയതോടെ കടയുടമകൾ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും പൊലീസിെൻറയും നാട്ടുകാരുടെയും സഹായത്തോടെ പൊളിച്ചുനീക്കി. പൊലീസും കടയുടമകളും തമ്മിൽ വാക്കുതർക്കവും നടന്നു. പഞ്ചായത്ത് അനുവാദം നൽകിയതിനേക്കാൾ കൂടുതൽ റോഡിലേക്ക് കയറ്റി കെട്ടിയ കടകളുടെ മുൻവശമാണ് പൊളിച്ചത്. അരൂക്കുറ്റിയിലെ മത്സ്യത്തട്ടുകൾ, വസ്ത്രശാലകൾ, ബേക്കറികൾ എന്നിവ പൊളിച്ചുനീക്കി. കടയുടമകൾ സ്വന്തമായി പൊളിക്കൽ ആരംഭിച്ചതോടെ നാട്ടുകാർ തടയുകയും ചെയ്‌തു. രണ്ടുമാസം മുമ്പാണ് പൊളിക്കൽ നടപടി തുടങ്ങിയത്. അന്നുമുതൽ പ്രതിഷേധങ്ങളും നടന്നു. പലവ്യാപാരികളും കോടതിയെ സമീപിച്ചു. ഇതോടെ ഒരുമാസത്തേക്ക് നടപടി നിർത്തിവെച്ചു. പിന്നീട് വ്യാപാരികൾക്ക് അരൂക്കുറ്റി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. 15 ദിവസത്തിനകം എല്ലാ അനധികൃത നിർമാണങ്ങളും പൊളിച്ചുനീക്കണമെന്നായിരുന്നു നിർദേശം. അല്ലാത്ത പക്ഷം അധികൃതർ പൊളിച്ചുനീക്കുമെന്നും ഇതിെൻറ മുഴുവൻ ചെലവും നൽകണമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.45 ദിവസം കഴിഞ്ഞിട്ടും വ്യാപാരികൾ പൊളിക്കാൻ തയാറായില്ല. ഇതോടെയാണ് വകുപ്പ് നേരിട്ട് പൊളിക്കാൻ രംഗത്തിറങ്ങിയത്. തുറവൂർ- -തൈക്കാട്ടുശ്ശേരി പാത, ചേർത്തല- അരൂക്കുറ്റി റോഡ്, അരൂർ ബൈപാസ് -അരൂർ മുക്കം റോഡ്, കുമ്പളങ്ങി- തുറവൂർ റോഡ് എന്നിവിടങ്ങളിലാണ് ഒഴിപ്പിക്കൽ തീരുമാനിച്ചത്. തുറവൂർ- -തൈക്കാട്ടുശ്ശേരി റോഡിലെ കൈയേറ്റങ്ങൾ ഏറക്കുറെ ഒഴിപ്പിച്ചു. ചേർത്തല- അരൂക്കുറ്റി റോഡിനിരുവശവും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വ്യാപാരികൾ ഹർത്താൽ അടക്കം സമരവുമായി രംഗത്തിറങ്ങുകയാണ്. പച്ചക്കറി വിത്തുകൾ വിതരണത്തിന് ആലപ്പുഴ: 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി പ്രകാരമുള്ള പച്ചക്കറി വിത്തുകൾ തൃക്കുന്നപ്പുഴ കൃഷിഭവനിൽ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കരമടച്ച രസീതിെൻറ പകർപ്പുമായി കൃഷിഭവനിൽ എത്തണമെന്ന് കൃഷിഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.