വിവാദങ്ങള്‍ക്ക്​ അറുതി; മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

കൊച്ചി: ഏറെ വിവാദങ്ങള്‍ക്കുശേഷം എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയെ സ്ഥലംമാറ്റി. സ്‌പെഷൽ ഗ്രേഡ് പ്രിന്‍സിപ്പൽ തസ്തികയിൽതന്നെ നിലനിർത്തി തലശ്ശേരി ബ്രണ്ണന്‍ കോളജിലേക്കാണ് മാറ്റിയത്. കൊടുവള്ളി സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. പി.എസ്. അജിതയാണ് മഹാരാജാസിലെ പുതിയ പ്രിന്‍സിപ്പല്‍. ബീന ഉള്‍പ്പെടെ ഏഴ് പ്രിന്‍സിപ്പല്‍മാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വിദ്യാർഥികള്‍ പ്രിന്‍സിപ്പലി​െൻറ കസേര കത്തിച്ച സംഭവത്തില്‍ ബീനയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് അന്വേഷണ കമീഷൻ സര്‍ക്കാറിന് ശിപാർശ നല്‍കിയിരുന്നു. പ്രിന്‍സിപ്പലി​െൻറ കടുംപിടിത്തം വിദ്യാർഥികളിലും അധ്യാപകരിലുമുണ്ടാക്കിയ അമര്‍ഷമാണ് സംഭവത്തില്‍ കലാശിച്ചതെന്നായിരുന്നു കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജെ. ലൈലാദാസ് നൽകിയ റിപ്പോർട്ടിലെ വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.