ആലപ്പുഴ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർ, ട്രാൻസ്പോർട്ട് കമീഷണർമാർ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ് തലവന്മാർ എന്നിവരുടെ യോഗം ആലപ്പുഴ ലേക് പാലസ് റിസോർട്ടിൽ വ്യാഴാഴ്ച രാവിലെ 10.30ന് ചേരും. യാത്രാ വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കൽ, ചെക്ക് പോസ്റ്റുകളിലെ നടപടിക്രമങ്ങളുടെ ഏകീകരണം, ചെക്പോസ്റ്റുകളിൽ പെർമിറ്റുകൾക്ക് ഓൺലൈൻ സംവിധാനം നടപ്പാക്കൽ എന്നീ വിഷയങ്ങളിലാണ് ചർച്ച. മന്ത്രി തോമസ് ചാണ്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആന്ധ്ര, കർണാടക, പോണ്ടിച്ചേരി, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.