ബാർ ഹോട്ടലിൽ പരിശോധന: പഴകിയ ഇറച്ചി പിടിച്ചെടുത്തു പറവൂർ: നഗരസഭ ആരോഗ്യ വിഭാഗവും എക്സൈസും പറവൂരിലെ ബാർ ഹോട്ടലുകളിൽ പരിശോധന നടത്തി. ചേന്ദമംഗലം കവലക്ക് സമീപത്തെ സി.സി.ടവർ ബാർ ഹോട്ടലിൽനിന്ന് ദിവസങ്ങൾ പഴക്കമുള്ള ഇറച്ചി കണ്ടെടുത്തു.ഹോട്ടലിെൻറ അടുക്കള വൃത്തിഹീനമായ രീതിയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അന്വേക്ഷണ സംഘം ശുചിയാക്കാൻ കർശന നിർദേശം നൽകി. ഈ സ്ഥാപനത്തിന് നഗരസഭ അധികൃതർ നോട്ടീസ് നൽകി. പനിയും പകർച്ച വ്യാധികളും പടർന്നതോടെയാണ് ഹോട്ടലുകളിലും മറ്റും പരിശോധന കർശനമാക്കിയത്. എൻ.ജി.ഒ സമ്മേളനം പറവൂർ: എൻ.ജി.ഒ അസോസിയേഷൻ പറവൂർ ബ്രാഞ്ച് സമ്മേളനം വ്യാഴാഴ്ച രാവിലെ 10ന് ടി.ബി ഹാളിൽ ചേരും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി. ധനപാലൻ മുഖ്യാതിഥിയായിരിക്കും. യാത്രയയപ്പ് സമ്മേളനം, ജനറൽ ബോഡി യോഗം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.