ആലുവ: പുതുവൈപ്പിൽ എൽ.പി.ജി പ്ലാൻറിനെതിരെ സമരം ചെയ്യുന്നവർ സർക്കാറിെൻറ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചെന്ന് ഡി.സി.പി യതീഷ് ചന്ദ്ര. ലാത്തിച്ചാർജിനെതിരെ വന്ന പരാതി പരിഗണിച്ച മനുഷ്യാവകാശ കമീഷന് മുന്നിലാണ് ഇങ്ങനെ റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ ഡി.സി.പിയുടെ വിശദീകരണം കമീഷൻ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച ആലുവ പാലസിൽ നടന്ന സിറ്റിങ്ങിൽ ഒരു ഉദ്യോഗസ്ഥെൻറ കൈവശമാണ് റിപ്പോർട്ട് കൊടുത്തുവിട്ടത്. ലാത്തിച്ചാർജിെൻറ വിഡിയോ ക്ലിപ്പുകളും ഹാജരാക്കിയതായി അറിയുന്നു. ഡി.സി.പി സ്‌ഥലത്തില്ലാത്തതിനാലാണ് നേരിട്ട് എത്താതിരുന്നതെന്ന് കീഴുദ്യോഗസ്‌ഥൻ കമീഷനെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിെൻറ റിഹേഴ്സൽ തടസ്സപ്പെടുത്താനും അതുവഴി സംസ്‌ഥാന സർക്കാറിെൻറ പ്രതിച്ഛായ മോശമാക്കാനുമായിരുന്നു സമരക്കാരുടെ ശ്രമമെന്ന് റിപ്പോർട്ടിൽ പരാമർശമുള്ളതായി അറിയുന്നു. പ്രശ്നം ദേശീയ തലത്തിലെത്തിക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. സമരക്കാരെ റോഡിലൂടെ വലിച്ചിഴെച്ചന്ന ആരോപണം തെറ്റാണ്. ഐ.ഒ.സി ടെർമിനലിന് സുരക്ഷയൊരുക്കാൻ നിർദേശം നൽകിയ ഹൈകോടതിയിലേക്ക് മാർച്ച് നടത്താനും സമരക്കാർ തീരുമാനിച്ചിരുന്നതായി സംശയിക്കുന്നു. പ്രധാനമന്ത്രിക്ക് കൊച്ചിയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര-സംസ്‌ഥാന രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷകൂടി കണക്കിലെടുത്താണ് ഹൈകോടതി ജങ്ഷനിൽനിന്ന് സമരക്കാരെ നിയമവിധേയമായ ബലപ്രയോഗത്തിലൂടെ നീക്കിയത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിെൻറ റിഹേഴ്സൽ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ കൊച്ചി മെട്രോ ഉദ്ഘാടനത്തിനുള്ള പ്രധാനമന്ത്രിയുടെ വരവുതന്നെ മുടങ്ങുമായിരുെന്നന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ട് സ്വീകരിച്ച കമീഷൻ ആക്ടിങ് ചെയർമാൻ മോഹനദാസ് ആഗസ്റ്റ് ഒമ്പതിന് കാക്കനാട്ട് നടക്കുന്ന സിറ്റിങ്ങിൽ ഡി.സി.പി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.