വിദ്യാർഥികളും രക്ഷിതാക്കളും സംഘടിച്ചു; മുഹമ്മദൻസിലെ പി.എഫ്​ ഒാഫിസ്​ ഒഴിയും

ആലപ്പുഴ: നഗരമധ്യത്തിലെ ഗവ. മുഹമ്മദൻസ് എച്ച്.എസ്.എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന എയിഡഡ് സ്കൂൾ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാഫിസ് മാറ്റിസ്ഥാപിക്കാൻ ധാരണയായി. വർഷങ്ങളായി സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന പി.എഫ് ഒാഫിസ് കുടിയൊഴിയാൻ തയാറാകാത്തതിനെ തുടർന്ന് വിദ്യാർഥികൾ ഏറെ ക്ലേശിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പി​െൻറ കീഴിൽതന്നെയുള്ള ജീവനക്കാരുടെ പ്രോവിഡൻറ് ഫണ്ട് കൈാകാര്യം ചെയ്യുന്ന ഒാഫിസ് ക്ലാസ് മുറികളിലാണ് പ്രവർത്തിച്ച് പോന്നത്. ഇത് എത്രയും പെെട്ടന്ന് ഒഴിഞ്ഞുകൊടുത്ത് കുട്ടികൾക്ക് പഠിക്കാനാവശ്യമായ സ്ഥലസൗകര്യം ഒരുക്കണമെന്ന ആവശ്യം കഴിഞ്ഞ കുറേക്കാലമായി ഉന്നയിച്ച് വരുകയായിരുന്നു. സഹികെട്ട വിദ്യാർഥികളും രക്ഷിതാക്കളും േചർന്ന് പി.എഫ് ഒാഫിസ് ഉപരോധിക്കാൻ സ്കൂൾ മാനേജിങ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. രാവിലെ സ്കൂൾ സമയം ആരംഭിക്കുേമ്പാൾതന്നെ സമരവുമായി എത്തിയ വിദ്യാർഥികെളയും രക്ഷിതാക്കെളയും പിന്തുണക്കാൻ നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. മനോജ് കുമാറും വാർഡ് കൗൺസിലർ എ.എം. നൗഫലും പി.ടി.എ പ്രസിഡൻറ് മുൻ പ്രസിഡൻറ് മുഹമ്മദ് അമീനുമുൾപ്പെടെയുള്ളവർ എത്തി. ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് വഴങ്ങേണ്ടിവന്നു. മുഹമ്മദൻസ് ഹൈസ്കൂൾ വളപ്പിൽതന്നെയുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ആഗസ്റ്റ് 10നകം മാറ്റുമെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം പിൻവലിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.