'വയോജന മാനസിക സംഘർഷങ്ങൾ' പഠന ചർച്ച

മാന്നാർ: സീനിയർ സിറ്റിസൻസ് കൗൺസിൽ മാന്നാർ യൂനിറ്റി​െൻറ നേതൃത്വത്തിൽ 'വയോജനങ്ങൾ നേരിടുന്ന മാനസിക സംഘർഷങ്ങളും രോഗങ്ങളും അവക്കുള്ള പ്രതിവിധികളും' വിഷയത്തിൽ പഠന ചർച്ച നടത്തുന്നു. ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കുരട്ടിശ്ശേരി കുറ്റിയിൽ മുക്ക് മിൽമ റോഡിലെ കൗൺസിലി​െൻറ ആസ്ഥാനമായ പ്രശാന്തിയിൽ പ്രമുഖ മനശ്ശാസ്ത്രജ്ഞനും പരുമല സ​െൻറ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിലെ മനോരോഗ വിദഗ്ധനുമായ ഡോ. ഹരി എസ്. ചന്ദ്രൻ വിഷയാവതരണം നടത്തുമെന്ന് സെക്രട്ടറി എം.സി.എസ്. പിള്ള അറിയിച്ചു. ഫോൺ: 0479- 2316999, 99462 09795. കെ.എസ്.എഫ്.ഇ ശാഖ ചെങ്ങന്നൂർ: കെ.എസ്.എഫ്.ഇയുടെ 570ാമത് ശാഖ ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിൽ അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ഫീലിപ്പോസ് തോമസ് അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറയക്ടർ എ. പുരുഷോത്തമൻ, ജനറൽ മാനേജർ വി.പി. സുബ്രഹ്മണ്യൻ, തിരുവൻവണ്ടൂർ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് രശ്മി സുഭാഷ്, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വിദ്യ മാധവൻ, അഡ്വ. കെ.എസ്. രവി, ഹരികുമാർ മൂരിത്തിട്ട, സജു ഇടക്കല്ലിൽ, പി.എ. തോമസ്, സി.പി. മഹേഷ്, സജി പാറപ്പുറം തുടങ്ങിയവർ സംസാരിച്ചു. മദ്യ--മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം ശക്തമാക്കി ഹരിപ്പാട്: എക്സൈസ് സർക്കിൾ ഒാഫിസി​െൻറ നേതൃത്വത്തിൽ കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മദ്യ--മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം ശക്തമാക്കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം. സ്കൂളുകളിൽ മദ്യത്തി​െൻറയും മയക്കുമരുന്നി​െൻറയും ഉപഭോഗം ഇല്ലാതാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം എക്സൈസി​െൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പള്ളിപ്പാട് നാലുകെട്ടുംകവല ഭാഗത്തുനിന്ന് അനധികൃത വാറ്റ് പിടികൂടി. മനോജ് എന്ന അറസ്റ്റ്ചെയ്തു. 17 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചള്ളിപ്പാട്ടുനിന്ന് കഞ്ചാവ് കേസിൽ ഒരാളെ പിടികൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.