ചെങ്ങന്നൂർ: സ്വന്തമായി വീടെന്ന വിജിതയുടെ സ്വപ്നം യാഥാർഥ്യമാകുന്നു. പ്രതിഭ ഹരി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ബഹ്റൈൻ കേരളീയ സമാജം വിജിതക്ക് വീട് നിർമിച്ച് നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. നിർമാണ ചുമതല ഹാബിറ്റാറ്റ് എൻജിനീയറിങ് ഗ്രൂപ്പിനെ ഏൽപിച്ചു. സമാജത്തിെൻറ സപ്തതി ആഘോഷത്തോടനുബന്ധിച്ച് ഭവന നിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കായംകുളം പത്തിയൂർ കിഴക്ക് വാത്തിപറമ്പിൽ വീട്ടിൽ വിജിതയും അനുജത്തിയും മാതാവും അടങ്ങുന്ന കുടുംബം അടച്ചുറപ്പില്ലാത്ത ഷെഡിലാണ് കാലങ്ങളായി താമസിക്കുന്നത്. വിജിതയുടെ പിതാവ് ഏഴുവർഷം മുമ്പ് മരിച്ചു. മാതാവിനെയും അനുജത്തിെയയും സംരക്ഷിക്കാൻ വിജിതക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് വീട്ടുചെലവും അമ്മയുടെ ചികിത്സയും അനുജത്തിയുടെ പഠനച്ചെലവും നടത്തുന്നത്. അമ്മയുെടയും മക്കളുെടയും പേരിൽ അഞ്ച് സെൻറ് സ്ഥലം മാത്രമാണ് ആകെയുള്ളത്. എൽ.ഇ.ഡി തെരുവുവിളക്ക് പദ്ധതി ഒന്നാം ഘട്ടം ആരംഭിച്ചു ചെങ്ങന്നൂർ: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിപ്രകാരം സമ്പൂർണ എൽ.ഇ.ഡി തെരുവുവിളക്ക് സ്ഥാപിക്കുന്ന പദ്ധതി 'പൂനിലാവി'െൻറ ഒന്നാം ഘട്ടം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ആറ് മാസത്തിനകം പൂർത്തീകരിക്കാൻ കഴിയുമെന്ന് കൗൺസിലർ കെ. ഷിബുരാജൻ പറഞ്ഞു. പ്രധാന ഭാഗങ്ങളിൽ 45 വാട്സിെൻറയും മറ്റു സ്ഥലങ്ങളിൽ 25 വാട്സിെൻറയും എൽ.ഇ.ഡി തെരുവുവിളക്കുകളാണ് സ്ഥാപിക്കുന്നത്. മൂന്നുവർഷം വാറൻറിയുള്ളതിനാൽ തകരാറിലായാൽ കരാറുകാർ മാറ്റിസ്ഥാപിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭക്ക് വൈദ്യുതി ചാർജ്, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, വൈദ്യുതി ഉപകരണങ്ങൾ വാങ്ങൽ എന്നിവക്കുള്ള ചെലവ് ലാഭിക്കാൻ കഴിയും. രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യെൻറ ഫണ്ടിൽനിന്ന് അനുവദിച്ച മലയിൽ സ്കൂൾ--സെൻറ് ആൻസ് സ്കൂൾ റോഡ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ. ഷിബുരാജൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.