ആലപ്പുഴ: കായംകുളം വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽ 30ന് തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് കേന്ദ്ര സബ് റീജനൽ എംപ്ലോയ്മെൻറ് ഓഫിസർ പി.ജി. രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ സൊസൈറ്റി ഫോർ ഇൻറഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവരുമായി ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. മൾട്ടി നാഷനൽ കമ്പനി മുതൽ ചെറുതും വലുതുമായ അമ്പതിൽപരം സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. മൂവായിരത്തിലധികം തൊഴിൽസാധ്യതകളാണ് പ്രതീക്ഷിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും നാല് പാസ്പോട്ട് സൈസ് ഫോട്ടോയുമായി രാവിലെ ഒമ്പതിന് മേള നടക്കുന്ന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റർ ചെയ്യണം. തുടർന്ന് കമ്പനിയുടെ കൗണ്ടറിലെത്തി ഇൻറർവ്യുവിന് പങ്കെടുക്കണം. പിന്നീട് വരുന്ന ഒഴുവുകളിലേക്ക് പരിഗണിക്കാൻ www.ncs.gov.in എന്ന വെബ്സൈറ്റിൽ തൊഴിൽ അന്വേഷകരായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2332113. തൊഴിൽ മേളക്ക് എത്തുന്നവർക്ക് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ബി. സുരേഷ് ബാബു, ദയകുമാർ ചെന്നിത്തല എന്നിവർ പങ്കെടുത്തു. കയർ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകും ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായി അഞ്ചുവർഷം വിഹിതം അടച്ച 60 വയസ്സ് പൂർത്തിയായ എല്ലാ കയർ തൊഴിലാളികൾക്കും വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ പറഞ്ഞു. ജില്ല ഓഫിസിൽ സംഘടിപ്പിച്ച പെൻഷൻ പരാതി പരിഹാര അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ ഇതിന് ആവശ്യമായ മുഴുവൻ തുകയും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. ഒരാൾക്ക് മിനിമം 2500 മുതൽ 15,000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണ്. മുൻകാലങ്ങളിൽ ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവർക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ നൽകിയിരുന്നുള്ളൂ. അദാലത്തിൽ ലഭിച്ച നൂറിൽപരം പരാതികൾ പരിഹരിച്ച് പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാനുള്ള നടപടി സ്വീകരിച്ചു. ക്ഷേമനിധി ബോർഡ് മെംബർ വി.സി. അലോഷ്യസ് അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. ഷാജി സ്വാഗതം പറഞ്ഞു. ജില്ല ഓഫിസർ കെ.വി. ഉത്തമൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.