നെല്ല് സംഭരണത്തില്‍ ഇടനിലക്കാരെ ഒഴിവാക്കും -മന്ത്രി സുനില്‍കുമാര്‍ ആലപ്പുഴ: നെല്ല് സംഭരണത്തില്‍ ഇടനിലക്കാരെ ഒഴിവാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. റാണി-ചിത്തിര കായല്‍ നെല്‍കൃഷിയുടെ ലാഭവിഹിത വിതരണോദ്ഘാടനം ആലപ്പുഴയില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നെല്‍കര്‍ഷകര്‍ക്കും മില്ലുകള്‍ക്കുമിടയില്‍ അനാവശ്യ ഇടപെടലുകളാണ് ഇടനിലക്കാര്‍ നടത്തുന്നത്. നെല്ലിെൻറ ഗുണനിലവാരവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ ഇത് സര്‍ക്കാറിന് നേരിട്ട് ബോധ്യമായിട്ടുണ്ട്. സംഭരിക്കുന്ന നെല്ല് മുഴുവൻ അരിയാക്കി വിപണിയിലെത്തിക്കാനുള്ള നീക്കം നടത്തിവരുകയാണ്. ഇതിന് സര്‍ക്കാറിെൻറ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന എല്ലാ മില്ലും പ്രവര്‍ത്തന സജ്ജമാക്കും. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിേൻറതുള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തനക്ഷമമായവയുടെ ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചെറുകിട മില്ലുകള്‍ ആരംഭിക്കാനും നടപടി സ്വീകരിക്കും. നെല്‍കൃഷി സംരക്ഷിച്ച് നിര്‍ത്താനുള്ള നടപടികളുടെ ഭാഗമായി പ്രകൃതിക്ഷോഭം, കീടബാധ എന്നിവമൂലം കൃഷിനാശം നേരിടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 12,500 രൂപയില്‍നിന്ന് 35,000 രൂപയാക്കിയിട്ടുണ്ട്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട 68 ശതമാനം പ്രവര്‍ത്തനങ്ങള്‍ക്കും ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. പുന്നപ്ര-വയലാര്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷീല സജീവ് അധ്യക്ഷത വഹിച്ചു. 472.8 ഹെക്ടര്‍ പാടശേഖരത്തില്‍ നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ക്കുള്ള ലാഭവിഹിതമായ 23.147 ലക്ഷം രൂപ ചടങ്ങില്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നെല്‍കൃഷി ചെയ്തതിന് സര്‍ക്കാറിനുള്ള ലാഭവിഹിതം റാണി-ചിത്തിര പാടശേഖര സമിതി സെക്രട്ടിമാരായ അഡ്വ.വി.മോഹന്‍ദാസ്, എ.ഡി. കുഞ്ഞച്ചന്‍ എന്നിവര്‍ ചേര്‍ന്ന് കൃഷിമന്ത്രിക്ക് കൈമാറി. തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവർ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ.പ്രേംകുമാര്‍ സ്വാഗതവും െഡപ്യൂട്ടി ഡയറക്ടര്‍ ഫസീല ബീഗം നന്ദിയും പറഞ്ഞു. ക്വട്ടേഷന്‍ ക്ഷണിച്ചു ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ടോയ്ലറ്റ് ക്ലീനര്‍ ഒരു ലിറ്റര്‍ -500 എണ്ണം, വൈറ്റ് കോട്ടണ്‍ ഏപ്രണ്‍- 200 എണ്ണം, പ്രോസ്റ്റാഗ്ലാഡിന്‍ ഇ2 ജെല്‍ -400 എണ്ണം എന്നിവ വിതരണം ചെയ്യാൻ ക്വേട്ടഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ഗവ. ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ വിലാസത്തില്‍ ഇൗമാസം 25ന് വൈകീട്ട് മൂന്നിനകം നല്‍കണം. 3.30ന് ക്വട്ടേഷന്‍ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.