ആലപ്പുഴ: മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ല ബുധനാഴ്ച രാവിലെ 10.30ന് ആലപ്പുഴ ടി.വി സ്മാരകത്തില്‍ നടക്കും. സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം ആലപ്പുഴ: പെൻഷൻകാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ കൂടുതൽ സമരപരിപാടികൾക്ക് രൂപംനൽകാൻ കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തീരുമാനിച്ചു. ആലപ്പുഴ ബസ് സ്റ്റേഷനിൽ നടത്തിയ പെൻഷൻകാരുടെ സമരം എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സമരത്തിന് ശേഷം ജാഥയായി പെൻഷൻകാർ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയക്കുകയും ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എ.പി. ജയപ്രകാശ്, യൂനിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, പി.എ. കൊച്ചുചെറുക്കൻ, എം. അബൂബക്കർ, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർഥൻ, വി.പി. പവിത്രൻ, പി.എൻ. ജയദേവൻ, ജി. തങ്കമണി, എ. കമറുദ്ദീൻ, ടി. ഹരിദാസ്, എം.ജെ. സ്റ്റീഫൻ, വി.പി. രാജപ്പൻ, എൻ. സോമൻ, ബി. രാമചന്ദ്രൻ, വി. പുഷ്കാരൻ, ഓംപ്രകാശ് എന്നിവർ സംസാരിച്ചു. ജനകീയ സദസ്സ് സംഘടിപ്പിച്ചു ആലപ്പുഴ: തോട്ടപ്പള്ളി ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച വിദേശ മദ്യശാലക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.പി. നിജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഹുമത്ത് ഹാമീദ്, എൽ.പി. ജയചന്ദ്രൻ, അഡ്വ. പ്രദീപ്കൂട്ടാല, എം.ടി. മധു, എ.കെ. ബേബി, എം.എച്ച്. വിജയൻ, പി. സാബു, ടി.ആർ. രാജി, പ്രസന്ന കുഞ്ഞുമോൻ, റീന സുരേഷ്, അഭിജിത്ത് ഗായത്രി, ജി. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.