ആലപ്പുഴ: ജില്ലയില്‍ മൂന്നിടത്ത് നടത്തുന്ന ഉപെതരഞ്ഞെടുപ്പിെൻറ ഒരുക്കവും വോട്ടര്‍ പട്ടിക പുതുക്കലും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാൻ കലക്ടറേറ്റില്‍ ചൊവ്വാഴ്ച യോഗം ചേരും. െതരഞ്ഞെടുപ്പ് െഡപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയില്‍ ഉച്ചക്ക് 2.30നാണ് യോഗം. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്‍മണി വെസ്റ്റ് ഡിവിഷന്‍, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൊപ്പാറേത്ത് വാര്‍ഡ്, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കളരിക്കല്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. യുവജന സംഘടനകള്‍ ആരംഭിക്കാം ആലപ്പുഴ: നെഹ്‌റു യുവകേന്ദ്രയുടെ ബ്ലോക്കുതല യുവജന വികസന പരിപാടി ചൊവ്വാഴ്ച മുതല്‍ 29 വരെ നടക്കും. സാമൂഹിക സേവനത്തിന് താല്‍പര്യമുള്ള 16നും 29നും മധ്യേ പ്രായമുള്ള യുവാക്കള്‍ക്കാണ് അവസരം. തുടര്‍ന്ന് 29നും 30നും നടക്കുന്ന പൊതുയോഗത്തില്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും സംഘടനയെക്കുറിച്ചും വിശദീകരിക്കും. സ്‌പോര്‍ട്സ് കിറ്റിനും ബ്ലോക്കുതല അവാര്‍ഡിനുമുള്ള അപേക്ഷ ഫോറം വിതരണം ചെയ്യും. നിലവില്‍ അഫിലിയേറ്റ് ചെയ്ത സംഘടനകള്‍ക്ക് അവ പുതുക്കാനും പുതിയ സംഘടനകള്‍ക്ക് അഫിലിയേഷന്‍ ചെയ്യാനും അവസരമുണ്ട്. ഫോണ്‍: 83019 14984, 85475 65352. പനി: പ്രതിരോധത്തിന് മൊബൈല്‍ ആപ് ആലപ്പുഴ: പനി വരാതിരിക്കാന്‍വേണ്ട മുന്‍കരുതലുകളും പനി വന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങളുമായി മൊബൈല്‍ ആപ്ലിക്കേഷന്‍. മൊബൈല്‍ ഉള്ള സ്ഥലത്തിന് അഞ്ച് കി.മീ. പരിധിക്കുള്ളിലെ അലോപ്പതി, ഹോമിയോ, ഭാരതീയ ചികിത്സ കേന്ദ്രങ്ങളുടെ വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ആലപ്പുഴയിലും കണ്ണൂരിലും ഈ സേവനം ലഭ്യമാണ്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് കേന്ദ്രത്തിെൻറ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസന നൈപുണ്യ കേന്ദ്രത്തിെൻറ സഹായത്തോടെ എന്‍.ഐ.സി ജില്ല കേന്ദ്രം, ഡി.എം.ഒ (ഐ.എസ്.എം), ഡി.എം.ഒ (ആരോഗ്യം), ഡി.എം.ഒ (ഹോമിയോ) എന്‍.എച്ച്.എം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇത് വികസിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് pani egov എന്ന ആപ് സൗജന്യമായി ലഭിക്കും. ഉന്നത വിജയം നേടി ആലപ്പുഴ: യു.ഐ.ടി സെൻററിലെ 2014-'17 വര്‍ഷത്തെ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സില്‍ എസ്. വര്‍ഷക്ക് രണ്ടാം റാങ്കും ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ടീന തോമസിന് മൂന്നാം റാങ്കും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.