വരവ്​ കുറഞ്ഞു; പച്ചക്കറി വില കൂടുന്നു

ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതോടെ വില കൂടാൻ തുടങ്ങി. കൃഷിനശിച്ചതാണ് വിപണിയിൽ വിലകയറാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കാലവർഷം മോശമായതോടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കൃഷി ചെയ്തിരുന്ന പച്ചക്കറികൾ വ്യാപകമായി നശിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തേക്ക് വരുന്ന പച്ചക്കറി ലോഡുകളുടെ എണ്ണം കുറഞ്ഞു. പല പച്ചക്കറികൾക്കും കടുത്ത ക്ഷാമവും വിവിധ ഇടങ്ങളിൽ നേരിടുന്നുണ്ട്. തക്കാളിക്ക് വില 74 രൂപ വരെ എത്തി. പച്ചമുളകിന് -60, മുരിങ്ങക്ക-38, വെണ്ടക്ക -42, പടവലം- 40, വഴുതനങ്ങ- 32, കത്തരിക്ക-34, ചേന-40, ഇളവൻ -22, നാരങ്ങ-60. മത്തൻ-24 എന്നിങ്ങനെയാണ് വില. മറ്റ് ഇനങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ രണ്ടും മൂന്നും രൂപവെച്ച് കയറിയിട്ടുണ്ട്. വിലക്കയറ്റത്തിൽനിന്ന് രക്ഷനേടാൻ ജനങ്ങൾ പൊതുവിപണിയെ വിട്ട് ഹോർട്ടികോർപ്പി​െൻറയും ജൈവ പച്ചക്കറി വിപണന സ്റ്റോറുകളിലും ആശ്രയിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.