നഴ്സ് സമരം അടിച്ചമർത്താനുള്ള നീക്കം വിലപ്പോവില്ല -കൊടിക്കുന്നിൽ ആലപ്പുഴ: സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ നടത്തിവരുന്ന സമരത്തെ പരാജയപ്പെടുത്താൻ സംസ്ഥാന സർക്കാർ ഭരണയന്ത്രം ദുരുപയോഗപ്പെടുത്തുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി. സമരം ചെയ്യുന്ന നഴ്സുമാർക്ക് പകരം നഴ്സിങ് വിദ്യാർഥികളെക്കൊണ്ട് സ്വകാര്യ ആശുപത്രികൾ പ്രവർത്തിപ്പിക്കുമെന്ന കണ്ണൂർ കലക്ടറുടെ തീരുമാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സ്വകാര്യ ആശുപത്രി മുതലാളിമാർക്കുവേണ്ടി സമരത്തെ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ല. പാവപ്പെട്ട നഴ്സുമാരെ ചൂഷണം ചെയ്ത് വെള്ളാനകളായി മാറുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന ഇടതുപക്ഷ സർക്കാർ തൊഴിലാളി വർഗത്തിന് വേണ്ടിയാണോ നിലകൊള്ളുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ സന്ദർശനം: മതേതര മൂല്യങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം -ചെന്നിത്തല വടുതല: മോദിയുടെ ഇസ്രായേൽ സന്ദർശനം ഇന്ത്യയുടെ മതേതര മൂല്യങ്ങൾക്ക് നേെരയുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരൂക്കുറ്റിയിൽ നടന്ന കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ഐസക് കോഴി നിരോധിച്ചിരിക്കുകയാണെന്നും കഴിക്കാതിരുന്നാൽ കോഴിക്ക് വില കുറയുമെന്നാണ് മന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നിധീഷ് ബാബു അധ്യക്ഷത വഹിച്ചു. എം. ലിജു, എ.എ. ഷുക്കൂർ, ഷെറിൻ വർഗീസ്, എം.ആർ. രവി, എസ്. രാജേഷ്, ഇ.കെ. കുഞ്ഞപ്പൻ, കെ.പി. കബീർ, ആരോമലുണ്ണി, എൻ.എം. ബഷീർ, കെ.പി. സദാനന്ദൻ, മൂസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.