ചന്ദ്രസേനന്‍ അവാര്‍ഡ്​ ആലങ്കോട് ലീലാകൃഷ്ണന്​

ആലപ്പുഴ: ഈ വര്‍ഷത്തെ എം.ടി. ചന്ദ്രസേനന്‍ സ്മാരക അവാര്‍ഡിന് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 16ന് ആലപ്പുഴ സുഗതന്‍ സ്മാരകത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നല്‍കും. യോഗത്തിൽ പ്രസിഡൻറ് എ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പി. ജ്യോതിസ്, ജി. കൃഷ്ണപ്രസാദ്‌, വി.എം. ഹരിഹരന്‍, എം.ഡി. സുധാകരന്‍, കെ.പി. പുഷ്കരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.